ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 19 കാരൻ അറസ്റ്റിൽ

ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ഒരു ഓവർഹെഡ് വാട്ടർ ടാങ്കിൽ നിന്നാണ് കണ്ടെത്തിയത്. ധർമ്മപുരി സ്വദേശി എം പ്രകാശ് (19) ആണ് പൊലീസ് പിടിയിലായത്. ജൂലൈ 16 മുതൽ ആറ് വയസുകാരനെ കാണാതായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പ്രതിയുടെ സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

also read; ഇന്‍സ്റ്റഗ്രാം വഴി പ്രണയം; ഇന്ത്യക്കാരനെത്തേടി കാമുകി പോളണ്ടില്‍ നിന്നും എത്തി; 42കാരി വന്നത് 6 വയസ്സുള്ള മകള്‍ക്കൊപ്പം

പ്രകാശ് കുട്ടിയുമായി സൗഹൃദത്തിലായിരുന്നെന്നും പലപ്പോഴും ചോക്ലേറ്റുകളും ഐസ് ക്രീമുകളും വാങ്ങിക്കൊടുത്തിരുന്നതായും ജില്ലാ പൊലീസ് സൂപ്രണ്ട് സ്റ്റീഫൻ ജെസുബത്തം പറഞ്ഞു. ജൂലൈ 16 ന് പ്രകാശ് കുട്ടിയെ വാട്ടർ ടാങ്കിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. കുട്ടി കരയാൻ തുടങ്ങിയതോടെ പരിഭ്രാന്തനായ പ്രകാശ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് കൈകളും കാലുകളും ബന്ധിച്ച് കുട്ടിയുടെ മൃതദേഹം ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. ഇയാളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

also read; വള്ളിച്ചെടിയല്ല; ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പാമ്പുകളാണിത്; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News