ദില്ലിയിൽ സ്‌കൂള്‍ ബസിനുള്ളില്‍ ആറു വയസ്സുകാരിക്ക് ലൈംഗിക പീഡനം; സീനിയര്‍ വിദ്യാര്‍ത്ഥി പിടിയിൽ

ദില്ലിയിൽ സ്‌കൂള്‍ ബസിനുള്ളില്‍ ആറു വയസ്സുകാരിയെ സീനിയര്‍ വിദ്യാര്‍ത്ഥി ലൈംഗിക പീഡനത്തിരയാക്കിയെന്ന് പരാതി. ബേഗംപുരിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായത്. ഡല്‍ഹിയിലെ രോഹിണി ജില്ലയില്‍ ഓഗസ്റ്റ് 23-നാണ് സംഭവം നടന്നത്.

also read :കോഴിക്കോട് മിമിക്രി കലാകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ കുട്ടിയുടെ ബാഗ് മൂത്രം വീണ് നനഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ കാര്യമന്വേഷിച്ചപ്പോഴാണ് കുട്ടിക്ക് നേരിട്ട പീഡനത്തെ കുറിച്ച് പറഞ്ഞത് . തുടര്‍ന്ന് അച്ഛൻ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്തു. കുറ്റാരോപിതനായ വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. പോക്‌സോ ഉള്‍പ്പടെയുളള വകുപ്പുകൾ ചുമത്തിയാണ് കേസ്. തുടരന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

also read :ഒഹിയോയില്‍ മദ്യം മോഷ്ടിച്ചെന്നാരോപിച്ച് ഗര്‍ഭിണിയെ വെടിവെച്ചുകൊന്നു; പൊലീസിനെതിരെ വ്യാപക വിമര്‍ശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News