
കൊല്ലം പുനലൂരിൽ ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പതിനാറര ലക്ഷം രൂപ പിടികൂടി. മധുര സ്വദേശി നവനീത് കൃഷ്ണനാണ് പിടിയിലായത്. ചെന്നൈ എഗ്മോർ എക്സ്പ്രസിൽ ആണ് ഇയാൾ പണം എത്തിച്ചത്.
സംശയം തോന്നിയതിൻ്റെ അടിസ്ഥാനത്തിൽ ആർപിഎഫും റെയിൽവേ പൊലീസും നടത്തിയ പരിശോധനയിൽ ആണ് ശരീരത്തിൽ തുണികൊണ്ട് കെട്ടി ഒളിപ്പിച്ച പണം കണ്ടെത്തിയത്. ഇയാൾ മുൻപും ട്രെയിനിൽ പണം കടത്തിയിട്ടുണ്ടെന്നാണ് നിഗമനം. ആറുമാസത്തിനിടെ രേഖകളില്ലാതെ കടത്തിയ ഒരു കോടി 38 ലക്ഷം രൂപയാണ് പുനലൂർ റെയിൽവേ പൊലീസ് പിടികൂടിയത്.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടി; 8,913 കോടിയുടെ ‘ലാഭം’ നേടി റെയിൽവേ
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിലൂടെ 8,913 കോടി രൂപ അധികവരുമാനമെന്ന് റെയില്‍വേ. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ട്രെയിന്‍ ടിക്കറ്റുകളിലെ ഇളവുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയരുമ്പോഴാണ് റെയില്‍വെ കണക്കുകള്‍ പുറത്ത് വിട്ടത്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ നല്‍കിയ മറുപടിയിലാണ് റെയില്‍വേ ഇക്കാര്യം വ്യക്തമാക്കിയത്.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുക വഴി റെയില്‍വേ അഞ്ച് വര്‍ഷം കൊണ്ട് 8,913 കോടി രൂപയുടെ അധിക വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 60 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും 58 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും 40 മുതല്‍ 50 ശതമാനം വരെ ഇളവുകളാണ് എല്ലാ ക്ലാസുകളിലുമുള്ള ട്രെയിന്‍ ടിക്കറ്റുകളില്‍ റെയില്‍വേ നല്‍കിയിരുന്നത്.
കൊവിഡ് വ്യാപന ഘട്ടത്തിൽ 2020 മാര്‍ച്ച് 20നാണ് ആനുകൂല്യങ്ങള്‍ റെയില്‍വെ വെട്ടിക്കുറച്ചത്. 2020 മാര്‍ച്ച് 20നും 2025 ഫെബ്രുവരി 28നുമിടയില്‍ 31.35 കോടി മുതിര്‍ന്ന പൗരന്മാര്‍ യാത്ര ചെയ്തിട്ടുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി. അതേസമയം യാത്രക്കാര്‍ക്ക് ശരാശരി 46 ശതമാനം കണ്‍സെഷന്‍ നിലവില്‍ റെയില്‍വേ നല്‍കുന്നുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കൊറോണക്ക് പിന്നാലെ റെയില്‍വേ വെട്ടിക്കുറച്ച ആനുകൂല്യങ്ങളും സര്‍വീസുകളും പുനഃസ്ഥാപിക്കണമെന്ന് പാര്‍ലമെന്റിലടക്കം ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ വെളിപ്പെടുത്തല്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here