
ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യക്കാരുമായുള്ള ആറാമത്തെ വിമാനം ദില്ലിയിലെത്തി. 312 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരു കണ്ണൂർ സ്വദേശി കൂടി സംഘത്തിനൊപ്പം തിരിച്ചെത്തി. നിലവിൽ 1428 പേരെയാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത്.
ഇറാൻ – ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ ഇന്ത്യയുടെ ഒഴിപ്പിക്കൽ ദൗത്യം ഊർജിതമാക്കിയിരിക്കുകയാണ് വിദേശ കാര്യാ മന്ത്രാലയം. ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ഥിരതാമസക്കാരനായ കണ്ണൂർ സ്വദേശി ദിനേശ് കുർജയാണ് സംഘത്തിനൊപ്പം തിരിച്ചെത്തിയ ഏക മലയാളി. വിവിധ സംസ്ഥാനങ്ങളിലെ മെഡിക്കൽ വിദ്യാർഥികളും, തീർഥാടകരുമാണ് മടങ്ങിയെത്തുന്നവരിലേറെയും. ഇറാനിലെ ടെഹ് റാനിൽ അടക്കം സ്ഥിതി മോശമാണെന്നും നിലവിൽ 6000 ത്തോളം വരുന്ന ഇന്ത്യക്കാർ ഇറാനിൽ ഉണ്ടെന്നും മടങ്ങിയെത്തിയവർ പ്രതികരിച്ചു.
ALSO READ: ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് ഒരു മലയാളി കൂടി തിരിച്ചെത്തി
രാത്രി പതിനൊന്നരയ്ക്ക് മറ്റൊരു വിമാനം കൂടി ദില്ലിയിലെത്തും. കഴിഞ്ഞ നാല് ദിവസങ്ങളിലായി 1,428 ഇന്ത്യൻ പൗരന്മാരെ ഇറാനിൽനിന്ന് ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലിൽനിന്നുള്ള ഒഴിപ്പിക്കൽ ഉടൻ ആരംഭിക്കും. മടങ്ങാന്‍ താല്‍പര്യമുള്ളവരെ മാത്രമാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിക്കുക. ഇവർ ടെല്‍ അവിവിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here