ഒൻപത് വയസുകാരിക്ക് നേരെ പീഡന ശ്രമം; അറുപത്തിരണ്ടുകാരൻ അറസ്റ്റിൽ

കോഴിക്കോട് ഒൻപത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറുപത്തിരണ്ടുകാരൻ അറസ്റ്റിൽ. ചാത്തമംഗലം സ്വദേശി ഖാദറാണ് അറസ്റ്റിലായത്. കുട്ടികളുടെ അമ്മയെ ഡോക്ടറെ കാണിക്കാൻ കൂട്ടിനു വന്നതായിരുന്നു ഇയാൾ. ഡോക്ടറുടെ റൂമിന് പുറത്തുവെച്ച് പെൺകുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് ആശുപത്രി അധികൃതർ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ചേവായൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Also Read; മൂന്നാറിൽ നിലയുറപ്പിച്ച് പടയപ്പ; കാട്ടുകൊമ്പനെ പ്രകോപിപ്പിച്ച് യുവാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News