മമ്മൂക്കയ്‌ക്കൊപ്പം ലോറൻസും എസ് ജെ സൂര്യയും; ടർബോയിൽ ഇവരുമുണ്ടോ? ആവേശത്തിൽ ആരാധകർ

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടർബോ. പോക്കിരിരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂക്കയുടെ ലുക്കും വേഷവുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ തമിഴ് നടന്മാരായ എസ് ജെ സൂര്യയും രാഘവ ലോറൻസും അഥിതി വേഷങ്ങളിൽ എത്തുന്നുവെന്ന ചർച്ചകളാണ് ചൂടുപിടിക്കുന്നത്.

ALSO READ: ബ്രസീൽ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു; കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

മമ്മൂട്ടിക്കൊപ്പം ഇരുവരും ടർബോ മൂവി ലൊക്കേഷനിൽ നിൽക്കുന്ന ചിത്രം വൈറലായതോടെയാണ് ഇരുവരും അഥിതി വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നുവെന്ന പ്രചരണം ഉണ്ടായത്. എന്നാൽ ഇരുവരും മമ്മൂക്കയെ കാണാനായിട്ടാണ് ലൊക്കേഷനിൽ എത്തിയതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പുതിയ ചിത്രമായ ജിഗർതണ്ടയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് രാഘവ ലോറൻസും എസ് ജെ സൂര്യയും കേരളത്തിൽ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here