ഭാര്യയാണ്, അമ്മയാണ്, കൂലിപ്പണിക്കും പോകും; കഷ്ട്പ്പാടിനിടയിലും പഠിച്ച് നേടിയത് കെമിസ്ട്രിയിൽ പി എച്ച് ഡി

ജീവിതത്തില്‍ നേരിട്ട എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഗവേഷണ ബിരുദം സ്വന്തമാക്കി സാകെ ഭാരതി. ദാരിദ്രവും സ്വന്തമായ ഒരു വീടില്ലാത്തതുമായ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ സാകെ ഭാരതി പോരാടി നേടിയ വിജയം ചില്ലറയല്ല. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ ആണ് സംഭവം.

മൂന്ന് സഹോദരിമാരിൽ മൂത്തവളാണ് സാകെ ഭാരതി. ദാരിദ്രം കാരണം ആറുവർഷമായി, ഒരു കാർഷിക ഫാമിലെ ദിവസ വേതനക്കാരയാണ് ഭാരതി. ഇതിനിടെയാണ് അവള്‍ തന്‍റെ ബിരുദ പഠനം ആരംഭിക്കുന്നത്. അതിനും മുമ്പ് സ്കൂള്‍ പഠനകാലത്ത് സാമ്പത്തിക പ്രശ്നം രൂക്ഷമായപ്പോള്‍ അച്ഛന്‍ മകളോട് പഠനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മുത്തച്ഛനാണ് സാകെ ഭാരതിയെ വീണ്ടും പഠിക്കാനായി നിര്‍ബന്ധിച്ചത്. സ്കൂള്‍ കാലം കഴിയുമുമ്പേ മുത്തച്ഛന്‍ മരിച്ചു. 12 -ാം ക്ലാസ് ജയിച്ചതിന് പിന്നാലെ വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ അമ്മാവനെ അവള്‍ക്ക് വിവാഹം കഴിക്കേണ്ടി വന്നു. ഈ വിവാഹം തന്നെയാണ് സാകെ ഭാരതിയുടെ ജീവിതത്തിൽ വഴിത്തിരിവായതും.

also read; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മമ്മൂട്ടിയെ നേരിട്ടെത്തി അഭിനന്ദിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍

പക്ഷേ, ഭര്‍ത്താവ് ശിവപ്രസാദ് തന്‍റെ സ്വപ്നങ്ങള്‍ക്കും കൂട്ടായിരിക്കുമെന്ന് ഭാരതി ഒരിക്കലും കരുതിയില്ല. ശിവപ്രസാദ് ഭാരതിയെ തുടര്‍ന്ന് പഠിക്കാന്‍‌ പ്രോത്സാഹിപ്പിച്ചു. “ഭർത്താവ് ശിവപ്രസാദിന് എന്‍റെ പഠനം തുടരാൻ എന്നേക്കാൾ താൽപ്പര്യമുണ്ടായിരുന്നു. സ്ത്രീകൾക്ക് ബുദ്ധിമുട്ടുകളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടാൻ വിദ്യാഭ്യാസം മാത്രമാണ് വഴിയെന്ന് അദ്ദേഹം പറയും. ‘എന്ത് വന്നാലും’ എന്നെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറയും. അദ്ദേഹം വാക്ക് പാലിച്ചു,” സാകെ ഭാരതി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നത്തിന് വേണ്ടി രാവും പകലും കഠിനാധ്വാനം ചെയ്തു. കോളേജ് ഇല്ലാത്തപ്പോഴൊക്കെ അടുത്തുള്ള കാര്‍ഷിക ഫാമില്‍ ദിവസക്കൂലിക്ക് പോയി. രാവിലെ കുടുംബത്തിനുള്ള ഭക്ഷണവും മറ്റും തയ്യാറാക്കി വച്ച്, കുട്ടിയെ വീട്ടുകാരെ ഏല്‍പ്പിച്ച് ദീര്‍ഘ ദൂരം നടന്ന് കോളേജിലേക്കുള്ള ബസ് കയറി. ഒടുവിൽ
ഗവേഷണ ബിരുദം സ്വന്തമാക്കി. കെമിസ്ട്രിയിലാണ് സാകെ ഭാരതി ഗവേഷണ ബിരുദം സ്വന്തമാക്കിയത്. നിരവധിപേരാണ് സാകെ ഭാരതിയെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുള്ളത്.

also read; ചിക്കൻ നഗറ്റ് കാലിൽ വീണു; എട്ടുവയസ്സുകാരിക്ക് നഷ്ടപരിഹാരം നൽകി മക്‌ഡൊണാൾഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News