
എന്നും മുന്നറിയിപ്പുകളാണ് വാര്‍ത്തകളില്‍… ചൂട് കനക്കുന്നു.. അള്‍ട്രാവൈലറ്റ് രശ്മികളെ സൂക്ഷിക്കുക അങ്ങനെ അങ്ങനെ… കടുത്ത വെയിലും അതിനിടയില്‍ ആശ്വാസമായി ചില നേരങ്ങളില്‍ വേനല്‍മഴയുമൊക്കെയായി മുന്നോട്ടു പോകുകയാണ് നമുക്ക് സംസ്ഥാനത്തെ കാലാവസ്ഥ.. കനത്ത വെയില്‍ മാറി അപ്രതീക്ഷിത മഴ! ഇതിനിടയില്‍ ചര്‍മ സംരക്ഷണം എങ്ങനെ നടത്താം.. വെയില്‍ തന്നെയാണ് പ്രധാന വില്ലന്‍.
ALSO READ: ‘തല’ വീണ്ടും നായകനാകും ? ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാൻ വീണ്ടും എം.എസ്. ധോണി എത്തുമെന്ന് സൂചന
ചര്‍മത്തിലെ ടാന്‍ ഒരുവശത്ത്, മറുവശത്ത് ചുളിവ്.. തലയില്‍ തുണി മൂടിയും കുട പിടിച്ചും സണ്‍സ്‌ക്രീന്‍ തേച്ചുമെല്ലാം പരിഹാരം കാണാന്‍ ശ്രമിച്ചാലും ചിലപ്പോള്‍ എല്ലാം വിഫലമാകും. സങ്കടപ്പെടേണ്ട! ഇതിനൊക്കെ വലിയ ചിലവില്ലാതെ തന്നെ പരിഹാരം കാണാം. അടുക്കളയില്‍ ഒന്നു കയറിയാല്‍ മതി. കരിവാളിപ്പിനും മുഖക്കുരുവിനുമൊക്കെ പരിഹാരമാണ് തൈര്. എന്നും വേണ്ട ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ തൈര് കൊണ്ടുള്ള പാക്കുകള്‍ മുഖത്ത് പരീക്ഷിക്കുന്നത് ഗുണകരമാണ്.
ALSO READ: ഗതാഗതം അവബോധം ലക്ഷ്യമിട്ട് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ചലച്ചിത്ര മത്സരം
വൈറ്റമിന്‍ ഡി, പ്രോട്ടീന്‍ അങ്ങനെ നമ്മുടെ ചര്‍മത്തിന് ആവശ്യമായ പല കാര്യങ്ങളും അടങ്ങിയിട്ടുള്ള തൈര് ചര്‍മത്തിന്റെ എനര്‍ജിയെ ബൂസ്റ്റ് ചെയ്യും. എന്നുവച്ചാല്‍ ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തി, അവശ്യ പോഷണം നല്‍കും. നിറവും തിളക്കവുമുള്ള ചര്‍മത്തിന് ഇത് ബെസ്റ്റാണ്. ഇതിനൊപ്പം കുറച്ച് കടലുമാവു കൂടി ഉണ്ടെങ്കില്‍ മറ്റൊരു ഫേസ്പാക്ക് തന്നെ ഉണ്ടാക്കാം. ആവശ്യത്തിന് കടലമാവും തൈരും കുഴച്ച് പാക്ക് ആക്കി ഉപയോഗിച്ചാല്‍ ടാന്‍ പമ്പകടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here