സ്‌കിന്‍ കെയര്‍ സ്ത്രീകള്‍ക്ക് മാത്രമുള്ളതല്ല, പുരുഷന്മാരും ശ്രദ്ധിക്കണം!

ഭൂരിഭാഗം പുരുഷന്മാരും സ്‌കിന്‍ കെയറില്‍ വലിയ ശ്രദ്ധയുള്ളവരായിരിക്കില്ല. അതേസമയം സ്ത്രീകള്‍ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തുന്നവരാണ്. മുഖം കഴുകുന്നത് മാത്രമല്ല സ്‌കിന്‍ കെയര്‍ എന്ന് പുരുഷന്മാര്‍ മനസിലാക്കണം. ഇത്തരത്തില്‍ വെള്ളമൊഴിച്ച് മുഖം കഴുകുന്നത് ഒരു ശീലമാക്കിയാല്‍ അത് ചര്‍മത്തിന്റെ ആരോഗ്യം തന്നെ ഇല്ലാതാക്കുമെന്നതാണ് വാസ്തവം.

ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ മൂന്ന് സിമ്പിള്‍ സ്റ്റെപ്പില്‍ അത് നമുക്ക് പാലിക്കാന്‍ കഴിയും. നമ്മുടെ ദിനചര്യയില്‍ സ്‌കിന്‍കെയറും ഉള്‍പ്പെടുത്തണമെന്നതാണ് പ്രധാനപ്പെട്ട കാര്യം. ദിവസത്തോറുമുള്ള ഓട്ടപാച്ചിലിനിടയില്‍ മാലിന്യങ്ങളും പൊടിയും എണ്ണയുമൊക്കെ ചര്‍മത്തില്‍ അടിയും. ഇതോടെ ചര്‍മത്തില്‍ കേടുപാടുകള്‍ ഉണ്ടാവുമെന്നത് മാത്രമല്ല ഡള്ളാവുകയും ചെയ്യും. ശരിയായ ഫെയ്സ് വാഷ് കൊണ്ട് മുഖം ഡീപ് ക്ലെന്‍സ് ചെയ്യുന്നത് മികച്ച ഒരു സൊല്യൂഷനാണ്.

ALSO READ: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ കൂടുതൽ വ്യവസായ സൗഹൃദമാകുന്നു; പഞ്ചായത്ത് രാജ് ചട്ടങ്ങളിൽ സമഗ്രമായ മാറ്റം കൊണ്ടുവരാനൊരുങ്ങി തദ്ദേശ വകുപ്പ്

എണ്ണമയവും മുഖക്കുരുവുമുള്ള പുരുഷന്മാര്‍ ചാര്‍ക്കോള്‍ അല്ലെങ്കില്‍ സാലിസിക് ആസിഡ് അടങ്ങിയ ഫെയ്സ് വാഷ് ഉപയോഗിക്കാവുന്നതാണ്. സണ്‍സ്‌ക്രീനും മികച്ചൊരു ഓപ്ഷനാണ്. അകാല വാര്‍ധക്യം, സൂര്യതാപം എന്നിവയില്‍ നിന്നെല്ലാം ചര്‍മത്തെ സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീനിനാകും. എസ്പിഎഫ് 50 പിഎ സണ്‍സ്‌ക്രീന്‍ ജെല്ലുകള്‍ ലഭ്യമായതിനാല്‍ ചര്‍മത്തിന് അമിതമായ എണ്ണമയമുണ്ടാകുമെന്ന ടെന്‍ഷനും വേണ്ട.

ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും അകാല വര്‍ദ്ധക്യം തടയുന്നതിനും ചര്‍മം ഹൈഡ്രേറ്റ് ചെയ്യാം. പുരുഷന്മാരുടെ ചര്‍മം പെട്ടെന്ന് വരണ്ടതാകാം. ഹൈലൂറോണിക് ആസിഡ്, സെറാമൈഡുകള്‍ അല്ലെങ്കില്‍ കറ്റാര്‍വാഴ ചേര്‍ത്ത മോയ്സ്ചറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന്റെ വരള്‍ച തടയാന്‍ മികച്ചതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News