
നമ്മുടെയെല്ലാം അടുക്കളയില്‍ സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചുവന്ന നിറത്തില്‍ പഴുത്തു നില്‍ക്കുന്ന തക്കാളി രുചിയില്‍ മാത്രമല്ല പോഷകങ്ങളുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലാണെന്ന കാര്യം അറിയാമോ? ദിവസവും തക്കാളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു.
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാണ് സമ്പുഷ്ടമാണ് തക്കാളി. തക്കാളിയിലെ ലൈക്കോപീന്‍ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറക്കുന്നതായി പഠനങ്ങള്‍ പറയുന്നു. കൂടാതെ തക്കാളിയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ എ വൈറ്റമിന്‍ ബി പൊട്ടാസ്യം എന്നിവ കൊളസ്‌ട്രോള്‍ കുറക്കാനും സഹായിക്കുന്നു.
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിനുകള്‍ മുടിയെ ബാഹ്യ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ആരോഗ്യമുള്ള അസ്ഥികള്‍ക്ക് വിറ്റാമിന്‍ കെ, കാല്‍സ്യം എന്നിവ ആവശ്യമാണ്. ഇത് തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. തക്കാളി വിറ്റമിന്‍ സി വിറ്റാമിന്‍ കെ എന്നിവയാല്‍ സമ്പന്നമായതിനാല്‍ രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നല്ലരീതിയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.
ദഹനം മെച്ചപ്പെടുത്താനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും തക്കാളി സഹായിക്കുന്നു. ശരീരത്തെ ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്താന്‍ തക്കാളി ജ്യൂസ് സഹായിക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കും. നിരവധി ആരോഗ്യഗുണങ്ങള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ടെങ്കിലും കിഡ്‌നി സംബന്ധമായ അസുഖങ്ങളോ മൂത്രക്കല്ലോ ഉള്ളവരാണ് നിങ്ങളെങ്കില്‍ ഡോക്ടറെ സമീപിച്ചതിനു ശേഷം മാത്രമേ തക്കാളി കഴിക്കാവൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here