ഇന്ത്യൻ വിപണിയിൽ മാരുതിയുടെ ഐഡിയ കോപ്പി ചെയ്ത് സ്കോഡ: റെക്കോഡ് വില്പനയും റാങ്കിങ്ങിൽ മുന്നേറ്റവും

SKODA

ഗംഭീര പ്രകടനമാണ് ഇതുവരെയുള്ള വില്പനയിൽ ഇന്ത്യൻ വിപണിയിൽ സ്‌കോഡ നടത്തുന്നത്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ കീഴിൽ ഉൾപ്പെടുന്ന ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡാണ് സ്കോഡ. ഇക്കഴിഞ്ഞ ആറു മാസം ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ച റെക്കോഡും സ്കോഡയുടെ പേരിലാണ്.

36,194 വാഹനങ്ങളാണ് കഴിഞ്ഞ ആറുമാസ കാലയളവിൽ സ്കോഡ ഇന്ത്യയിൽ വിറ്റഴിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ കമ്പനിയുടെ പ്രകടനവുമായി ഇപ്പോഴത്തെ വില്പന താരതമ്യം ചെയ്യുകയാണെങ്കിൽ 134 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്.

Also Read: നാട്ടുകാരനെ ചേർത്ത് പിടിച്ച് ഇന്ത്യക്കാർ; ഹ്യുണ്ടായിയെ പിന്തള്ളി വിൽപനയിൽ രണ്ടാം സ്ഥാനം പിടിച്ച് മഹീന്ദ്ര

Skoda Kylaq
Skoda Kylaq

വില്പനയിൽ മാത്രമല്ല സ്കോഡയുടെ നേട്ടമുള്ളത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഏഴ് കാർ ബ്രാൻഡുകളിൽ ഒന്നാകാനും കമ്പനിക്ക് സാധിച്ചു. കൈലാക്കാണ് കമ്പനിയുടെ തുറുപ്പ് ചീട്ട് എന്ന് വേണമെങ്കിൽ പറയാം. സബ് 4 മീറ്റർ എസ് യു വിയായ കൈലാക്ക് കോമ്പാക്ട് എസ് യു വി സെ​ഗ്മെന്റിൽ കുറഞ്ഞ വിലയുള്ള കാറായതിനാൽ മികച്ച വില്പന രേഖപ്പെടുത്തുന്നുണ്ട്.

Škoda Kodiaq
Škoda Kodiaq

ഏപ്രിലിൽ കൊഡിയാക് എസ് യു വിയുടെ രണ്ടാം തലമുറ അവതരിപ്പിച്ചതും കമ്പനിക്ക് ​ഗുണകരമായി. സ്‌കോഡ സ്ലാവിയയും വിപണിയിൽ സ്വീകാര്യത നേടുന്നുണ്ട്. കൂടാതെ അന്താരാഷ്ട്ര വിപണിയിൽ മികച്ച പ്രതികരണം സ്വന്തമാക്കിയ ഒക്ടാവിയ ആർ എസ് ഉടൻ തന്നെ ഇന്ത്യയിലേക്ക് എത്തുന്നുമുണ്ട്.

Skoda Octavia RS
Skoda Octavia RS

Also Read: ഒരു ഇവി സ്കൂട്ടർ എടുക്കാൻ ആലോചിക്കുന്നുണ്ടോ? ഇതാ ഇന്ത്യയിലെ ചില മികച്ച് ഇവി സ്കൂട്ടറുകളുടെ ലിസ്റ്റ്

120 ഷോറൂമുകളായിരുന്നു 2021 ൽ സ്കോഡക്ക് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ അത് 295 ആയിരിക്കുന്നു. കൂടാതെ 350 ആയി ഷോറൂമുകളുടെ എണ്ണം വർധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ മെയിന്റനൻസ് പാക്കേജ് നൽകുന്നതും കമ്പനിയുടെ വളർച്ചക്ക് ഉപകാരപ്രദമായ കാര്യമാണ്. ഹൈബ്രിഡ് കാറുകൾ നിർമിക്കാനുള്ള പദ്ധതിയും കമ്പനിക്ക് ഉണ്ട്. ഇതും കമ്പനിയുടെ ഇനിയുള്ള വളർച്ചക്ക് മുതൽകൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News