
പുതിയൊരു 7-സീറ്റർ എസ്‌യുവിയെ അവതരിപ്പിച്ച് സ്കോഡ. പുതുതലമുറ കൊഡിയാക്കാണ് സ്കോഡ അവതരിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ ഈ മോഡലിനെ വിപണിയിൽ എത്തിക്കുമെന്നാണ് കമ്പനി പറയുന്നത് .
ഇതിന്റെ വില ഏപ്രിലിൽ പ്രഖ്യാപിക്കും. സ്പോർട്‌ലൈൻ, ലോറിൻ ക്ലെമെന്റ് എന്നി വേരിയന്റുകളിലായിരിക്കും ഇത് വരുന്നത്. നിരവധി സവിശേഷതകളോടെ ആകും കൊഡിയാക്ക് എത്തുക. ഗ്രില്ലിന്റെ ചുറ്റും, D-പില്ലറുകൾ, എന്നിവയെല്ലാം കമ്പനി ഡാർക്ക് മോഡിലായിരിക്കും നൽകുക. ഇത് എസ്‌യുവിയുടെ സ്പോർട്ടിനെസ് കൂട്ടാൻ കഴിയും.
also read: ഇനി അധിക നാളില്ല ; അങ്ങനെ സിയാസും കളമൊഴിയുന്നു
ഇന്റീരിയറിലും കൂടുതൽ ബ്ലാക്ക്-ഔട്ട് ഹൈലൈറ്റുകളും ഡാർക്ക് അപ്ഹോൾസ്റ്ററിയുമായിരിക്കും നൽകുക . 7 സീറ്റർ പതിപ്പായിരിക്കും ഇത്. ഇരുവശത്തും സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, കൂറ്റൻ ബട്ടർഫ്ലൈ ഗ്രിൽ എന്നിവയും ഉണ്ടാകും. പുതിയ 10 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ്, ഫ്രീസ്റ്റാൻഡിംഗ് 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, സാജ് സീറ്റുകൾ, നാല് യുഎസ്ബി-സി ചാർജിംഗ് പോർട്ടുകൾ, 14 സ്പീക്കർ കാൻ്റൺ സൗണ്ട് സിസ്റ്റം, രണ്ട് സ്മാർട്ട്‌ഫോണുകൾക്കായി 15 വാട്ട് വയർലെസ് ചാർജിംഗ് ബോക്‌സ്, ADAS തുടങ്ങിയ ഗംഭീര ഫീച്ചറുകളും സ്കോഡ കൊഡിയാകിനുണ്ടാകും . മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള സ്കോഡയുടെ നിർമാണ കേന്ദ്രത്തിൽ കൊഡിയാക്ക് അസംബിൾ ചെയ്യുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here