അപകടസമയത്ത് എയർബാഗ് പ്രവർത്തിക്കില്ല! സ്കോഡ കൊഡിയാക് ഉടമകൾ ജാഗ്രതൈ, 221 യൂണിറ്റുകൾ തിരിച്ചുവിളിച്ചു

Skoda Kodiaq

സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പ്രീമിയം എസ്‌യുവിയായ കൊഡിയാക്കിന്റെ 221 യൂണിറ്റുകൾ തിരിച്ചുവിളിച്ചു. വാഹനത്തിന്റെ മുൻ സീറ്റുകളുടെ ഉൾഭാഗത്തെ ഫ്രെയിമിലുണ്ടായ നിർമ്മാണ പിഴവാണ് ഇതിന് പ്രധാന കാരണം. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് നൽകുന്ന വിവരങ്ങൾ പ്രകാരം, മുൻ സീറ്റുകളുടെ ഫ്രെയിമിലെ ഈ തകരാർ സൈഡ് എയർബാഗുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം. വാഹനം അപകടത്തിൽപ്പെടുമ്പോൾ എയർബാഗുകൾ കൃത്യമായി പ്രവർത്തിക്കാത്തത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കാനും പരിക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കാനും ഇടയാക്കും.

2025 മാർച്ച് 10-നും ഡിസംബർ 8-നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളെയാണ് ഈ തിരിച്ചുവിളിക്കൽ ബാധിക്കുന്നത്. നിങ്ങളുടെ വാഹനം ഈ കാലയളവിൽ നിർമ്മിച്ചതാണെങ്കിൽ പരിശോധന ആവശ്യമായി വരും. ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളെ കമ്പനി നേരിട്ട് ബന്ധപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യമായ പരിശോധനകൾക്ക് ശേഷം തകരാർ പരിഹരിക്കാനുള്ള നടപടികൾ സൗജന്യമായി സ്വീകരിക്കും.

ALSO READ: ഇന്ധന പ്രതിസന്ധിയിൽ ഇലക്ട്രിക് വെഹിക്കിളുകാർ രക്ഷപ്പെട്ടെന്ന് വിചാരിക്കണ്ട, ചിലതൊക്കെ ഇനി നിങ്ങളെയും ബാധിക്കും

ഇന്ത്യയിൽ സ്കോഡയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ കൊഡിയാക്, 2.0 ലിറ്റർ ടർബോ-പെട്രോൾ എൻജിനിലാണ് വരുന്നത്. ഇതിൽ 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓൾ-വീൽ ഡ്രൈവ് സംവിധാനവും ഉൾപ്പെടുന്നു. നിലവിൽ 39.99 ലക്ഷം രൂപ മുതൽ 48.69 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) ഈ വാഹനത്തിന്റെ വിവിധ മോഡലുകളുടെ വില. വിപണിയിൽ ഫോക്‌സ്‌വാഗൺ ടൈറോൺ തുടങ്ങിയ വാഹനങ്ങളുമായാണ് കൊഡിയാക് മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News