കൈലാക്ക് എന്ന കുഞ്ഞൻ എസ് യു വിയെ പറ്റി എന്തൊക്കെയാണ് അറിയേണ്ടത്? ഇതാ മുഴുവൻ വിശേഷങ്ങളും

Skoda Kylaq

സ്കോഡ ഇതുവരെ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും ചെറിയ എസ്‌യുവിയാണ് കൈലാക്ക്. 7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപ വരെ വില വരുന്ന വാഹനം ക്ലാസിക്, സിഗ്നേച്ചർ പ്രസ്റ്റീജ്, , സിഗ്നേച്ചർ പ്ലസ്, എന്നിങ്ങനെ നാല് വേരിയൻ്റുകളിലാണ് ലഭിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ സുരക്ഷിതമായ സ്ഥാനം അരക്കിട്ടുറപ്പിയ്ക്കാനാണ് കൈലാക്ക് സബ് -ഫോർ മീറ്റർ എസ്‌യുവിയുമായി സ്കോഡ എത്തുന്നത്. കമ്പനിയുടെ MQB-A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത്തെ മോഡലാണ് കൈലാക്ക്.

Also Read: കോംപാക്ട് എസ് യു വി മേഖല ഇനി സിറോസ് ഭരിക്കും; വിപണി പിടിക്കാൻ ലക്ഷ്യമിട്ട് ഇറങ്ങി കിയ

സ്കോഡ കുഷാഖിന്റെ കുഞ്ഞൻ പതിപ്പ് എന്നായിരിക്കും ഒറ്റ നോട്ടത്തിൽ കൈലാക്കിനെ കാണുമ്പോൾ തോന്നുക. അങ്ങനെ ഒരു രൂപഭാവം ഉണ്ടെങ്കിലും കുഷാക്കിൽ നിന്ന് കൈലാക്കിനെ വ്യത്യസ്തനാക്കുന്ന ഡിസൈൻ ഘടകങ്ങളാണ് പുതിയ സ്ലിം-ഡൗൺ ഗ്രില്ലും DRL -കൾക്കും ഹെഡ്‌ലൈറ്റുകൾക്കുമായി സ്പ്ലിറ്റ് LED ലൈറ്റിംഗ് കോൺഫിഗറേഷനും. കൂടാതെ കൈലാക്കിന്റെ മുൻവശത്ത് താഴെ പകുതിയിൽ ബ്ലാക്ക് ക്ലാഡിംഗും ഒരു സിൽവർ ഫോക്സ് ബാഷ് പ്ലേറ്റും ഉണ്ട്.

17 ഇഞ്ച് അലോയി വീലുകളിലാണ് കൈലാക്കിൽ‍ വരുന്നത്. പിൻഭാഗത്ത് റൂഫിൽ ഘടിപ്പിച്ച സ്‌പോയിലർ അതിൽ തന്നെ ഹൈ മൗണ്ട്ഡഡ് ടെയിൽലൈറ്റുമുണ്ട്.

Also Read: ടാറ്റയുടെ സ്പോർട്സ് കാർ, വില 20 ലക്ഷം; റോഡിൽ പടക്കുതിരയാകുമായിരുന്ന ഈ വണ്ടിയെ പറ്റി അറിയാമോ?

ഉൾവശത്ത് 8.0 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ഇൻഫോടെയിൻമെന്റ് യൂണിറ്റ് കാണാം. ആർട്ടിഫിഷൽ ലെതർ അപ്ഹോൾസ്റ്ററിയിലാണ് സീറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. ണ്ട് സീറ്റുകൾ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും വെന്റിലേഷൻ ഉള്ളതുമാണ് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളും പിൻ സീറ്റിനുണ്ട്.

ഒരു പുതിയ എസ് യു വിൽ പ്രതീക്ഷിക്കാവുന്ന എല്ലാ സവിശേഷതകളും കൈലാക്കിലുണ്ട്. സൺറൂഫ്, കീലെസ് എൻട്രി, വയർലെസ് ഫോൺ ചാർജിംഗ്, ഒരു കൂൾഡ് ഗ്ലൗബോക്സ് കൂടാതെ 446 ലിറ്റർ ബൂട്ട് സ്പേസും ലഭിക്കും.

ഭാരത് NCAP5 -സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുള്ള വാഹനത്തിൽ ആറ് എയർബാഗുകൾ, ABS + EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയുണ്ട്. എന്നാൽ കൈലാക്കിൽ ADAS സിസ്റ്റം ഇല്ല. പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് എന്നിങ്ങനെയുള്ള എഞ്ചിൻ ഓപ്ഷനുകളിലും കൈലാക്ക് ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News