സ്കോഡ ഇതുവരെ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും ചെറിയ എസ്‌യുവി; കൈലാക് ഡെലിവറി ഇന്ന്

സ്കോഡ എസ്‌യുവിയുടെ ഡെലിവറി ഇന്ന് ആരംഭിക്കും. സ്കോഡ ഇതുവരെ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും ചെറിയ എസ്‌യുവിയായ കൈലാക്കിന് 7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപ വരെയാണ് വില. ക്ലാസിക്, സിഗ്നേച്ചർ പ്രസ്റ്റീജ്, , സിഗ്നേച്ചർ പ്ലസ്, എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ ആണ് സ്കോഡ കൈലാക് വരുന്നത്. ബ്രില്യൻ്റ് സിൽവർ, കാർബൺ സ്റ്റീൽ, കാൻഡി വൈറ്റ്, ടൊർണാഡോ റെഡ്, ഡീപ് ബ്ലാക്ക്, ലാവ ബ്ലൂ, ഒലിവ് ഗോൾഡ് എന്നീ നിറങ്ങളിൽ കൈലാക്ക് എത്തും. സ്കോഡയുടെ മോഡേൺ-സോളിഡ് ഡിസൈൻ ആണ് പുതിയ കൈലാക്കിനു വരുന്നത് .

ബട്ടർഫ്ലൈ ഗ്രില്ലിന്റെ പരിഷ്ക്കരിച്ച പതിപ്പാണ് ഇതിന്റെ മുൻവശത്ത് നൽകിയിരിക്കുന്നത്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ബോക്‌സി പ്രൊഫൈൽ, ഷോർട്ട് ഓവർഹാങ്ങുകൾ എന്നിവയും ഇതിലും ഉണ്ട്. എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായിരിക്കും.

സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിയുടെ ടോപ്പ് ട്രിമ്മുകളിൽ 17 ഇഞ്ച് അലോയ് വീലുകളാണ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 10.1 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ടോപ്പ് വേരിയന്റുകളായിരിക്കും .

also read: വിപണിയിലെത്തി 3 വർഷം, 5 ലക്ഷം വിൽപനയുമായി ഹണ്ടർ 350

അതേസമയം താഴ്ന്ന വേരിയന്റുകളിൽ അഞ്ച് ഇഞ്ച് ടച്ച്‌സ്‌ക്രീനും സെമി-ഡിജിറ്റൽ ക്ലസ്റ്ററുമായിരിക്കും ഇതിന്. മുൻ നിരയിൽ വെന്റിലേഷനോടു കൂടിയ ഇലക്ട്രിക്കായി ക്രമീകരിക്കാനാവുന്ന സീറ്റുകളാണ് കൈലാക്കിൽ ഉള്ളത്. ക്യാബിനിൽ സിംഗിൾ, ഡ്യുവൽ-ടോൺ ഓപ്ഷനുകൾ ലഭിക്കും. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ് എന്നിവയിൽ വ്യത്യസ്ത തരം ഫാബ്രിക് അപ്ഹോൾസ്റ്ററിയും ടോപ്പ്-സ്പെക്ക് പ്രെസ്റ്റീജിൽ ലെതറെറ്റ് സീറ്റുകളും ലഭിക്കും. പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് എന്നിവയുൾപ്പെടെ നിരവധി എഞ്ചിൻ ഓപ്ഷനുകൾ ഉണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News