സുപ്രഭാതം പത്രം കത്തിച്ച സംഭവം; പ്രതിഷേധവുമായി എസ്‌ കെ എസ്‌ എസ്‌ എഫ്

സുപ്രഭാതം പത്രം കത്തിച്ച സംഭവത്തിൽ പ്രതിഷേധവുമായി എസ്‌ കെ എസ്‌ എസ്‌ എഫ്. സമസ്തയെ ശക്തിപ്പെടുത്തുന്ന സുപ്രഭാതത്തെ തകർക്കാനുള്ള നീക്കമാണ് പത്രം കത്തിച്ചതിലൂടെ കാണാനാകുന്നത്. സുപ്രഭാതത്തെ സാമ്പത്തികമായി തകർക്കുക എന്ന അജണ്ടയാണത്. എല്ലാ ജനാധിപത്യ പാർട്ടികളുടെയും വാർത്തകളും വിവരങ്ങളും സുപ്രഭാതം എക്കാലവും നൽകിയിട്ടുണ്ട്. ഹീന പ്രവർത്തനങ്ങൾ ചെയ്യുന്ന സാമൂഹിക ദ്രോഹികളെ കരുതിയിരിക്കണമെന്നും എസ്‌ കെ എസ്‌ എസ്‌ എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.

Also Read: കേരളത്തിൻറെ റെയിൽവേ വികസനത്തിന് വീണ്ടും തിരിച്ചടി; നിർമ്മാണം തുടങ്ങിയ വർക്കല സ്റ്റേഷൻ നവീകരണത്തിൽ റെയിൽവേയുടെ വെട്ടി നിരത്തൽ

ഇത് എല്ലാ പത്രങ്ങളും സ്വീകരിക്കുന്ന രീതിയാണ്. എല്ലാ മുന്നണികളും വിവിധ മാധ്യമങ്ങളിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. മാനേജ്‌മന്റ് പോളിസി അനുസരിച്ചുള്ള പരസ്യങ്ങൾ നൽകുന്നതിന് സുപ്രഭാതത്തിന് തടസം ഒന്നുമില്ല. സുപ്രഭാതം ദിനപത്രത്തിന്റെ വായനക്കാർ ഏതെങ്കിലും സമുദായങ്ങളോ ഏതെങ്കിലും പ്രത്യേക കക്ഷിയിലുള്ളവരോ മാത്രമല്ല. എല്ലാ ജനാധിപത്യ രാഷ്ട്രീയ പാർട്ടികളിലെയും വാർത്തകളും വിവരങ്ങളും സുപ്രഭാതം എല്ലാ കാലവും നൽകിയിട്ടുണ്ടെന്നും എസ്‌കെഎസ്എസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു.

Also Read: രാഹുൽ ഗാന്ധിയുടെ നിലപാട് ബിജെപി വിരുദ്ധ പോരാട്ടത്തിന് എതിരാണ്: രാഹുലിനെതിരെ രൂക്ഷവിമർശനവുമായി സുഭാഷിണി അലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News