‘ഫ്ലോറിഡയിൽ ആകാശം രണ്ടായി പിളർന്നു’; കാരണം അന്വേഷിച്ച് സോഷ്യൽമീഡിയ

ഫ്ലോറിഡയിൽ ആകാശത്തിനുണ്ടായ അസാധാരണമായ മാറ്റം കൗതുകം ഉണർത്തിയിരിക്കുകയാണ്. ആകാശം രണ്ടായി പിളർന്ന രീതിയിൽ ഒരു വശം വെളിച്ചമുള്ളതും മറുവശം ഇരുണ്ടതുമായിട്ടാണ് കാണപ്പെട്ടത്. എക്‌സിൽ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. സൂര്യാസ്‌തമയ സമയത്ത് കാണപ്പെട്ട ഈ അത്ഭുത പ്രതിഭാസത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല.

ചക്രവാളത്തിന് താഴെ സ്ഥിതി ചെയ്യുന്ന ഭീമാകാരമായ മേഘം വെളിച്ചത്തെ തടഞ്ഞ് നിഴൽ വീഴ്ത്തിയതാണ് ഇത്തരമൊരു ദൃശ്യാനുഭവത്തിന് കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ മേഘം അസ്തമയ സൂര്യന്‍റെ നേരിട്ടുള്ള പ്രകാശത്തെ തടസ്സപ്പെടുത്തുന്നു. ഇത് മേഘത്തിന് ഇരുപുറവും രണ്ട് തരം ആകാശങ്ങളുടെ ഒരു മിഥ്യ സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.

also read: ഷമിയുടെ ആദ്യ വിക്കറ്റിൽ ആർപ്പുവിളിച്ച് ഷാരൂഖ് ; ലോകകപ്പ് ഫൈനലിൽ സ്റ്റേഡിയത്തിൽ വൻ താരനിര

തിരക്കുള്ള ഒരു റോഡിൽ നിന്നും പകർത്തിയതാണ് ഈ വിഡിയോ. ‘ഫ്ലോറിഡയിൽ ആകാശം നേർരേഖയിൽ രണ്ടായി പിളർന്നു, ആശ്ചര്യപ്പെടാൻ ഒന്നുമില്ല’- എന്ന കുറിപ്പോടെയാണ് വിഡിയോ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്. ‘വിചിത്രമായ കാഴ്‌ച’ എന്നായിരുന്നു പലരുടെ വിഡിയോയ്‌ക്ക് താഴെ കമന്റ് ചെയ്‌തത്. എന്നാൽ മുൻപ് പല സ്ഥലങ്ങളിലും ഈ പ്രതിഭാസം സംഭവിച്ചിട്ടുണ്ട് എന്നതിന് തെളിവായി നിരവധി ആളുകൾ സമാനമായ ചിത്രങ്ങളും വിഡിയോയും കമന്റായി പോസ്റ്റ് ചെയ്‌തു. ‘സോഫ്റ്റ്‌വെയറിൽ തകരാർ സംഭവിച്ചതാകാമെന്നായിരുന്നു ഒരാൾ വിഡിയോയ്‌ക്ക് താഴെ രസകരമായി കുറിച്ച കമന്റ്.

also read: മൂവാറ്റുപുഴയിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News