ഉറക്കം കുറഞ്ഞാലും കൂടിയാലും എന്ത് സംഭവിക്കും അറിയാം ചില വിവരങ്ങൾ

sleep

ഉറങ്ങാൻ പൊതുവെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ പലപ്പോഴും ജോലിത്തിരക്ക് കാരണം ശരിയായ ഉറക്കം ലഭിക്കാറില്ല. അവധി ദിവസങ്ങളിൽ ചിലർ ഒൻപത് മണിക്കൂറിലധികം ഉറങ്ങുന്നവരുമുണ്ട്. ഉറക്കത്തെ കുറിച്ച് നിരവധി പഠനങ്ങൾ നിലവിൽ നടന്നിട്ടുണ്ട്. അതിനാൽ ഉറക്കം നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം അത്യാവശ്യമാണെന്ന് നമുക്ക് അറിയാം. എന്നാൽ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയതനുസരിച്ച്, ആവശ്യത്തിന് ഉറങ്ങാതിരിക്കുന്നതും അതുപോലെ ആവശ്യത്തിലധികം ഉറങ്ങുന്നതും നമ്മളെ വേഗത്തിൽ പ്രായം കൂടിയവരായി മാറ്റാമെന്നാണ്. വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ കൊളംബിയ ബയോബാങ്കിൽ രജിസ്റ്റർ ചെയ്ത അഞ്ച് ലക്ഷത്തിലധികം ആളുകളുടെ ആരോഗ്യ വിവരങ്ങൾ പരിശോധിച്ചതിലൂടെയാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.

ഹൃദയം മുതൽ തലച്ചോർ വരെ 17 അവയവങ്ങളെ ഇത് എങ്ങനെ ബാധിക്കുന്നു എന്നതാണ് ശാസ്ത്രജ്ഞർ പഠിച്ചത്. രാത്രിയിൽ 6 മണിക്കൂറിൽ താഴെയും 8 മണിക്കൂറിൽ കൂടുതലും ഉറങ്ങുന്നവരിൽ വേഗത്തിൽ പ്രായം വർധിക്കുന്നതായി ഗവേഷകർ കണ്ടെത്തി. അമേരിക്കയിലെ നാഷണൽ പബ്ലിക് ഹെൽത്ത് ഏജൻസിയായ “രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള കേന്ദ്രങ്ങൾ” (Centers for Disease Control and Prevention) പറയുന്നത്, 18നും 60നും ഇടയിൽ പ്രായമുള്ളവർ കുറഞ്ഞത് 7 മണിക്കൂർ ഉറങ്ങണം എന്നതാണ്.ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കാതെ വരുമ്പോൾ കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്ന കഴിവ് കുറയുന്നു. ഉറക്കക്കുറവ് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുകയും അതുവഴി കോശങ്ങളുടെ പ്രായം കൂട്ടുകയും ചെയ്യുന്നു.

ALSO READ:ഓട്സ് കഴിക്കുന്നത് ശീലമാണോ ? ഈ തെറ്റുകൾ ആവർത്തിക്കാതെ നോക്കണേ

അതേസമയം അതിരുകടന്ന ഉറക്കം പ്രായം കൂടുന്നതിനൊപ്പം വിഷാദരോഗം, ഹൃദ്രോഗം എന്നിവയുടെ സാധ്യതയും വർധിപ്പിക്കാം.നമ്മുടെ ശരീരത്തിന് ഒരു ജൈവഘടികരം (biological clock) ഉണ്ട്. അത് ശരിയായി നിലനിർത്താൻ വിദഗ്ധർ ചില നിർദേശങ്ങൾ നൽകുന്നു. ഉറക്കത്തിനായി ഒരു സ്ഥിരമായ ടൈം ടേബിൾ പാലിക്കണം. കൂടാതെ ഉറങ്ങുന്നതിനുമുമ്പ് മൊബൈൽ ഫോൺ ഉപയോഗം പരമാവധി ഒഴിവാക്കണം.

വിവരങ്ങള്‍ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കി യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ  നേരില്‍ കണ്ട് ഉപദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here