ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചുകൊണ്ടുള്ള നിയമം ഉടൻ പ്രാബല്യത്തിൽ

കേരളത്തിൽ ഓടുന്ന നാല് ജോഡി ട്രെയിനുകളുടെ ഒന്ന് വീതം സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചു. മംഗളൂരു –-തിരുവനന്തപുരം, തിരുവനന്തപുരം –-മംഗളൂരു മാവേലി എക്‌സ്‌പ്രസ്‌ (16603, 16604), മംഗളൂരു–-ചെന്നൈ, ചെന്നൈ –-മംഗളൂരു സൂപ്പർഫാസ്റ്റ്‌ മെയിൽ (12602, 12601), ചെന്നൈ –-മംഗളൂരു, മംഗളൂരു–-ചെന്നൈ വെസ്റ്റ്‌കോസ്റ്റ്‌ എക്‌സ്‌പ്രസ്‌ (22637, 22638), മംഗളൂരു- തിരുവനന്തപുരം, തിരുവനന്തപുരം –-മംഗളൂരു മലബാർ എക്‌സ്‌പ്രസ്‌ (16630, 166290) എന്നീ ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകളാണ് വെട്ടിക്കുറച്ചത് . ഈ തീരുമാനം ഒരാഴ്‌ചയ്‌ക്കകം പ്രാബല്യത്തിൽ വരും. സ്ലീപ്പർ കോച്ചുകൾ ഒമ്പതായാണ് ചുരുക്കിയിരിക്കുന്നത്. മാവേലി എക്സ്പ്രസ്സിൽ തിങ്കൾമുതൽ ഇത് ബാധകമായിരിക്കും.

ALSO READ: മോനെ കണ്ടിട്ട് എത്ര നാളായി ഒന്ന് കെട്ടിപ്പിടിക്കട്ടേയെന്ന് അലിയുമ്മ; ആശ്ലേഷിച്ച് പിണറായി വിജയന്‍

മാവേലി, മലബാർ തുടങ്ങിയ എക്‌സ്‌പ്രസുകളിൽ സ്ലീപ്പർ കോച്ച്‌ വെട്ടിക്കുറയ്ക്കുമ്പോൾ ഒരുഭാഗത്തേക്ക്‌ 144 സീറ്റുവീതം 288 സീറ്റുകളാണ് നഷ്ട്ടമാകുന്നത്. വെട്ടിക്കുറയ്ക്കുന്ന ഒരുകോച്ച്‌ എസി ത്രീ ടയറാക്കി മാറ്റാനാണ് തീരുമാനം. സ്ലീപ്പർ ക്ലാസിന്റെ ഇരട്ടിയിൽ അധികമാണ്‌ എസി ത്രീ ടയറിൽ ടിക്കറ്റ്‌ നിരക്ക്‌. സ്ലീപ്പർ ക്ലാസിലേതുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി നാലിരട്ടിയെങ്കിലും വരുമാനം റെയിൽവേയ്ക്ക്‌ വർധിക്കും.

ALSO READ: മണിപ്പൂരില്‍ വീണ്ടും കലാപം; 3 പേര്‍ കൊല്ലപ്പെട്ടു

അതേസമയം ഈ നടപടി സാധാരണക്കാരെ വലയ്ക്കും. കാരണം തിരക്കേറിയ ട്രെയിനുകളിൽ ഇവർ ആശ്രയിക്കുന്നത് സ്ലീപ്പർ കോച്ചുകളെയാണ്. 13, 14 തീയതികളിൽ മംഗളൂരു– ചെന്നൈ സൂപ്പർഫാസ്റ്റ്‌ മെയിലിലും
17, 18 തീയതികളിൽ മലബാർ എക്‌സ്‌പ്രസിലും നിയമം ബാധകമായിരിക്കും. മാവേലി എക്സ്പ്രസ്സിൽ തിരുവനന്തപുരത്തേക്ക്‌ തിങ്കൾ മുതലും മംഗളൂരുവിലേക്ക്‌ ചൊവ്വ മുതലും പ്രാബല്യത്തിൽ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News