
എല്ലാവർക്കും ഉറങ്ങുന്നതിന് ഓരോ രീതികളുണ്ട്. ഇഷ്ടപ്പെട്ട രീതിയിൽ ഉറങ്ങുമ്പോഴേ ആ ഉറക്കം ശരിയാവൂ താനും. എന്നാൽ ആ രീതി നമ്മുടെ ശരീരത്തിന് അത്ര പിടിക്കണമെന്നില്ല. നമ്മൾ ഉറങ്ങാൻ തെരഞ്ഞെടുക്കുന്ന രീതി അത്ര നല്ലത് അല്ലെങ്കിൽ ശരീരം പിണങ്ങും. കമഴ്ന്നു കിടന്നുള്ള ഉറക്കത്തിന് ആരാധകർ ഏറെയാണ്. എന്നാൽ, ആ ഉറക്കം അത്ര നല്ലത് അല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. കമഴ്ന്നു കിടന്നുള്ള ഉറക്കത്തിന്റെ ദൂഷ്യവശങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ.
കമഴ്ന്നു കിടന്ന് ഉറങ്ങുന്നത് നട്ടെല്ലിന്റെ ആരോഗ്യത്തെ ദോഷമായി ബാധിക്കും. നട്ടെല്ലിന്റെ ആകൃതി മാറ്റത്തിന് ഇത് കാരണമായേക്കാം. കമിഴ്ന്നു കിടക്കുമ്പോൾ ശരീരഭാരം മുഴുവൻ നട്ടെല്ലിന്റെ ഭാഗത്താവും. ഇത് നട്ടെല്ലിന്റെ സ്വാഭാവിക വളവിനെ സമ്മർദ്ദത്തിലാക്കുന്നു. ഇത് കഠിനമായ നട്ടെല്ല് വേദനയ്ക്ക് കാരണമാവുന്നു.
ALSO READ; പേരയ്ക്ക കഴിക്കണോ ഓറഞ്ച് കഴിക്കണോ…ഏതാണ് കൂടുതൽ നല്ലത്? അറിയാം ചില ഗുണങ്ങളെപ്പറ്റി
കമിഴ്ന്നു കിടക്കുമ്പോൾ ശ്വാസമെടുക്കാൻ മുഖം ഒരു വശത്തേക്ക് തിരിച്ചു വയ്ക്കേണ്ടി വരുന്നു. ഇത് കഴുത്തിലെ പേശികളിലും കശേരുക്കളിലും സമ്മർദ്ദമുണ്ടാക്കുന്നു. ഇത് വിട്ടുമാറാത്ത കഴുത്ത് വേദനയിലേക്ക് നയിക്കുന്നു. നട്ടെല്ലിലെ സമ്മർദ്ദം ഞരമ്പുകളെ ബാധിക്കുന്നത് മൂലം കൈകാലുകളിൽ തരിപ്പ്, മരവിപ്പ്, കടച്ചിൽ, എന്നിവ ഉണ്ടാവുന്നു.
അങ്ങനെയെങ്കിൽ ഉറക്കത്തിനുള്ള ശരിയായ രീതി ഏതാണ് ? മലർന്നു കിടന്നു ചരിഞ്ഞ് കിടന്നോ ഉറങ്ങുന്നത് ആണ് ശരീരത്തിന് ഏറ്റവും ഉചിതം. ചരിഞ്ഞു കിടക്കുമ്പോൾ കാലുകൾക്കിടയിൽ തലയിണ വയ്ക്കുന്നത് ഏറ്റവും നന്നായിരിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

