പിപിസി ജ്വാല 2026: മുദ്രാവാക്യ മത്സര വിജയികളെ പ്രഖ്യാപിച്ചു

പാലക്കാട് പ്രവാസി സെന്ററിന്റെ (പിസിസി) സ്ത്രീശാക്തീകരണ വർഷാചരണമായ ‘ജ്വാല 2026’-ന്റെ ഭാഗമായി സംഘടിപ്പിച്ച മുദ്രാവാക്യ മത്സര വിജയികളെ പ്രഖ്യാപിച്ചു. സ്ത്രീകളുടെ കരുത്തും പ്രതിഭയും പ്രമേയമാക്കി നടത്തിയ മത്സരത്തിൽ പ്രവാസ ലോകത്തുനിന്നും നിരവധി ആളുകളാണ് പങ്കെടുത്തത്.

ഇംഗ്ലീഷ് വിഭാഗത്തിൽ അക്ഷയ ശ്രീകാന്ത് ( “Ignite the She Within”), മലയാളം വിഭാഗത്തിൽ ലക്ഷ്മി ഗോകുൽ (“അവൾ വെളിച്ചമാകുമ്പോൾ തലമുറകൾ വഴികാണും”) എന്നിവരാണ് മത്സരത്തിലെ വിജയികൾ.

Also Read: മന്തർ മന്തറിലെ വിദ്യാർഥി സമരത്തെ പിന്തുണച്ച് നടൻ നസ്ലൻ

സ്ത്രീശാക്തീകരണത്തിന്റെ യഥാർത്ഥ സന്ദേശം ഉൾക്കൊണ്ട് മാതൃകാപരമായ വരികൾ രചിച്ച വിജയികളെ പിപിസി ഭാരവാഹികൾ അഭിനന്ദിച്ചു. ഒപ്പം മത്സരത്തിൽ പങ്കെടുത്ത ഏവർക്കും നന്ദി അറിയിക്കുകയും ചെയ്തു. വിജയികൾക്കുള്ള കാഷ് അവാർഡുകൾ വരും ദിവസം, അതായത് ഈ മാസം 26-ന് കഞ്ചിക്കോട് വെച്ച് നടക്കുന്ന ‘ഉണർവ്വ്’ കുടുംബ സംഗമത്തിൽ വെച്ച് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News