വീട്ടില്‍ ഉറങ്ങിക്കിടന്ന പിഞ്ചു കുട്ടികള്‍ പാമ്പു കടിയേറ്റ് മരിച്ചു

ഉറങ്ങിക്കിടന്ന രണ്ടു പിഞ്ചുകുട്ടികള്‍ പാമ്പു കടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശില്‍ ആണ് സംഭവം. നാലും ഏഴും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. പാമ്പ് കടിയേറ്റ് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.

സോന്‍ഭദ്ര ബാരിപ്പൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റീത (4), സീത (7) എന്നിവരാണ് മരിച്ചത്. രാത്രിയില്‍ വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് ഇരുവരെയും പാമ്പ് കടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News