യു എസ് ൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു

യുഎസിലെ അരിസോണയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. അപകടത്തിൽ രണ്ട് പേര് മരിച്ചു. ബുധനാഴ്ച പുലർച്ചെ തെക്കൻ അരിസോണയിലായിരുന്നു അപകടം ഉണ്ടായത്. മറാന റീജിയണൽ എയർപോർട്ടിന് സമീപമായിരുന്നു അപകടം നടന്നത്. സെസ്ന 172S വിമാനവും ലാൻകെയർ 360MK വിമാനവുമാണ് കൂട്ടിയിടിച്ചത്.

Also read: ‘രാജ്യം അവശേഷിക്കില്ല’; ഉക്രൈയ്ന്‍ പ്രസിഡന്റിന് മുന്നറിയിപ്പുമായി ട്രംപ്

ഇരുവിമാനങ്ങളും കൂട്ടിയിടിച്ചത് ആകാശത്തുവച്ചാണ്. തൽക്ഷണം തന്നെ വിമാനത്തിലുണ്ടായിരുന്നവർ മരിച്ചു. കൂട്ടിയിടിച്ച് റൺവേയിൽ വീണ ഒരു വിമാനത്തിന് തീപിടിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

Also read: വര്‍ക്ക് ഫ്രം ഹോം ചോദിച്ച ഗര്‍ഭിണിയെ പിരിച്ചുവിട്ടു; ബ്രിട്ടീഷ് കമ്പനി ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കണം

അമേരിക്കയിൽ ഈ വർഷം മാത്രം സംഭവിക്കുന്ന നാലാമത്തെ അപകടം ആണിത്. യുെസ് കാനഡ വിമാനം ടൊറന്റോയിൽ ലാൻഡ് ചെയ്യുന്നതിനിടെ തലകീഴായി മറിഞ്ഞ് 19 പേർക്ക് പരിക്കേറ്റിരുന്നു. ജനുവരിയിൽ വാഷിങ്ടണിൽ യാത്രാവിമാനം ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ടിരുന്നു.

Small plane crash in Arizona, USA. Two people died in the accident.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News