
ശബരിമല സ്വർണക്കൊള്ള പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ വക്കീൽ ഇനി ദേവസ്വം വകുപ്പിൻ്റെ പ്രത്യേക അഭിഭാഷകൻ. അഡ്വ. കെ ബി പ്രദീപിനാണ് ഹൈക്കോടതിയിലെ സ്പെഷൽ ഗവൺമെൻറ് പ്ലീഡർ ആയി നിയമനം ലഭിച്ചത്. നിയമന ഉത്തരവ് സർക്കാർ പുറത്തിറക്കി. ഉത്തരവിൻ്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.
ദേവസ്വം വകുപ്പിന് ഇതുവരെ ഉണ്ടായിരുന്നത് സീനിയർ ഗവൺമെൻറ് പ്ലീഡറാണ്. കെബി പ്രദീപിനെ നിയമിച്ചത് സ്പെഷൽ ഗവൺമെൻറ് പ്ലീഡർ ആയിട്ടാണ്. സ്പെഷൽ ഗവൺമെൻറ് പ്ലീഡർ പദവി പ്രത്യേകമായി നൽകുകയായിരുന്നു. ശബരിമല സ്വർണകവർച്ച കേസിൽ പ്രതിസ്ഥാനത്ത് ആണ് സ്മാർട്ട് ക്രിയേഷൻസ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

