സ്മാർട്ടാകാൻ ഡ്രൈവിം​ഗ് ലൈസൻസുകൾ, നാളെ മുതൽ നിലവിൽ വരും

സംസ്ഥാനത്ത്‌ ഡ്രൈവിം​ഗ് ലൈസൻസുകൾ ഇനിമുതൽ സ്മാർട്ടാകും. ലാമിനേറ്റഡ് ഡ്രൈവിം​ഗ് ലൈസൻസുകൾ മാറ്റി സ്മാർട്ട് കാർ‍ഡ് നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നാളെ മുതൽ നിലവിൽ വരും. മുഖ്യമന്ത്രി പിണറായി വിജയൻ സ്മാ‍ർട്ട് ഡ്രൈവിം​ഗ് ലൈസൻസ് കാർഡുകളുടെ ഉദ്ഘാടനം നിർവഹിക്കും.

സീരിയൽ നമ്പർ, UV എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സി(MoRTH) ൻ്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News