സിബ്ബ് തുറന്നിരുന്നാൽ അത് അറിയിക്കുന്ന സ്മാർട്ട് പാൻ്റ്സ്

Denim Jeans Pants Zips

സ്മാർട്ട് വാച്ചും സ്മാർട്ട് കൂളിംഗ് ഗ്ലാസുകളും അടക്കം വിവിധ തരം സ്മാർട്ട് വസ്ത്രങ്ങളെപ്പറ്റി മുമ്പ് നിങ്ങൾ കേട്ടിട്ടുണ്ടാവും. എന്നാൽ നിങ്ങളെ നാണക്കേടിൽ നിന്നും രക്ഷിക്കാൻ പുറത്തിറങ്ങിയ ഒരു പാൻ്റ്സിനെക്കുറിച്ച് വലിയ ചർച്ചയാവുകയാണ്. സിബ്ബ് തുറന്നിരുന്നാൽ നിങ്ങളെ അറിയിക്കാൻ കഴിയുന്ന സ്മാർട്ട് പാന്റുകളാണ് പുതിയ താരം.

Also Read: ഭക്ഷണം കഴിച്ചിട്ടില്ല, ഇപ്പോഴും പടിവാതിൽക്കൽ കാത്തിരിക്കുകയാണ് സൂസി; രഞ്ജിത്തിനായി

ഗൈ ഡ്യൂപോണ്ട് എന്ന ട്വിറ്റർ ഉപയോക്താവ് ഒരു സ്മാർട്ട് പാന്റിന്റെ വീഡിയോ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിബ്ബുകൾ തുറന്നിരുന്നാൽ സ്മാർട്ട് ഫോണിലേക്ക് അത് സംബന്ധിച്ച അറിയിപ്പ് ഉപയോക്താവിന് ലഭിക്കുന്ന രീതിയിലാണ് സ്മാർട്ട് പാൻ്റ്സുകളുടെ പ്രവർത്തനം. പാൻ്റ്സിനുള്ളിൽ ഘടിപ്പിച്ചി രിക്കുന്ന ഒരു സെൻസറും കാന്തവും വഴിയാണ് ഇത് സാധ്യമാകുന്നത്. ഇത് വഴി നിങ്ങളെ നാണക്കേടിൽ നിന്നും രക്ഷിക്കാൻ കഴിയും എന്നാണ് ഡ്യൂ പോണ്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്യ്തിരിക്കുന്ന വീഡിയോയിൽ പറയുന്നത്.

സ്മാർട്ട് ഫോണിലെ വൈഫൈ വഴി പ്രവർത്തിക്കുന്ന ഈ സംവിധാനത്തെപ്പറ്റിയും വിശദമമായി ഡ്യൂപോണ്ട് വീഡിയോയിൽ വിശദമാക്കുന്നു. താൻ ഉപയോഗിച്ച സാധനങ്ങളുടെ ലിസ്റ്റ് സഹിതം സ്മാർട്ട് പാന്റ്‌സ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അത് പ്രവർത്തനക്ഷമമാക്കാൻ താൻ സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.

Also Read: ‘മാലിന്യ കൂമ്പാരത്തില്‍ നിന്ന് തല ലഭിച്ചത് തുമ്പായി’; സ്ത്രീയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച പങ്കാളി അറസ്റ്റില്‍

എന്നാൽ ഈ സ്മാർട്ട് പാൻ്റ്സിന് ചില ന്യൂനതകളുമുണ്ട്. ഈ പാന്റ്സ് വാഷിംഗ് മെഷീൻ ഉപയോഗിച്ച് കഴുകാൻ സാധ്യമല്ല  .സ്മാർട്ട് പാൻ്റ്സ് എല്ലായ്‌പ്പോഴും ഫോണുമായി കണക്‌റ്റ് ചെയ്‌തിരിക്കുന്നതിനാൽ ഫോണിന്റെ ബാറ്ററി ലൈഫിനെയും ഇത് ബാധിച്ചേക്കാം.

ഈ സ്‌മാർട്ട് പാന്റ്‌സ് ഒരു ആദ്യ മാതൃകയാണെന്നും, ഇതുവരെ ഒരു നിക്ഷേപകരും ഇത് ഏറ്റെടുത്തിട്ടില്ലെന്നും ഡ്യൂപോണ്ട് പറയുന്നു.എന്നാൽ ഭാവിയിൽ വിവിധ ബ്രാൻഡുകളിലായി ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ കാണാനിടയായാൽ അത്ഭുതപ്പെടാനില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ തൻ്റെ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് ഇങ്ങനെ ഒരു സംവിധാനം ഉണ്ടാക്കിയത്. പൊതുമധ്യത്തിൽ നാണം കെടാതിരിക്കാൻ ഈ സംവിധാനം വളരെ ഗുണം ചെയ്യുമെന്നും ഗൈ ഡ്യൂപോണ്ട് പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here