
തലസ്ഥാന നഗരിയിലെ റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് . പൊതുമരാമത്ത് വകുപ്പ് കെആർഎഫ്ബിയുടെ നേതൃത്വത്തിൽ 12 സ്മാര്‍ട്ട് റോഡുകളാണ് പുതുതായി നഗരത്തിൽ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിന് പുതിയ മുഖം നൽകിയാണ് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടു കൂടിയുള്ള റോഡുകൾ യാഥാർഥ്യമാകുന്നത്. ഇതിന്റെ ഭാഗമായി നഗരത്തിൽ സ്ഥാപിക്കുന്ന വൈദ്യുതി തൂണുകളും, ടെലഫോൺ കേബിളുകളും ഉൾപ്പെടെ എല്ലാ കേബിളുകളും ഭൂമിക്കടിയിലൂടെയായിരിക്കും പോകുക . ജലവിതരണത്തിൽ തടസ്സം വന്നാലും റോഡ് കുത്തിപ്പൊളിക്കാതെ പ്രവൃത്തി നടത്താൻ പൈപ്പ്ലൈനുകൾക്ക് പ്രത്യേക ഡെക്ടുകലും സജ്ജീകരിച്ചിട്ടുണ്ട്.
കാഴ്ച പരിമിതർക്ക് കൂടി ഉപയോഗിക്കാൻ സാധിക്കുന്ന ആധുനിക നടപ്പാതകൾ, മനോഹരമായ വഴിവിളക്കുകൾ തുടങ്ങി വിവിധ സൗകര്യങ്ങളാണ് പുതിയ റോഡുകൾ വരുന്നതോടെ യാഥാർഥ്യമാകുന്നതെന്ന് സാമൂഹിക മാധ്യമത്തിൽ അന്തിമ ഘട്ട പ്രവൃത്തികൾ വിലയിരുത്തുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here