‘സർക്കാരി‍ൻ്റെ വാർഷിക പരിപാടിയുടെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യം’; സ്മാർട്ട് റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

Pinarayi Vijayan

12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫിസ്. മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യപരമായ കാരണങ്ങളാൽ ഉച്ചക്ക് ശേഷമുള്ള മൂന്ന് പരിപാടികൾ റദ്ദാക്കിയിരുന്നുവെന്നും ഇക്കാര്യം വിവിധ മാധ്യമങ്ങൾ അന്ന് റിപ്പോർട് ചെയ്തതുമാണെന്നും അദ്ദേഹത്തിൻ്റെ ഓഫിസ് വ്യക്തമാക്കി.

എന്നാൽ പിന്നീട് മറ്റെന്തോ കാരണങ്ങൾ കൊണ്ടാണ് റോഡ് ഉദ്‌ഘാടന പരിപാടിയിൽ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടി വിജയകരമായി മുന്നേറുമ്പോൾ അതിൻ്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വിമര്‍ശിച്ചിരിക്കുന്നത്.

ALSO READ: http://‘കുഞ്ഞിനെ അവര്‍ ലാളിക്കുന്നത് ഇഷ്ടമല്ലായിരുന്നു’; കല്യാണിയുടെ കൊലപാതകം ഭർതൃവീട്ടുകാർ ദുഖിക്കുന്നത് കാണാനായിരുന്നുവെന്ന് സന്ധ്യ

മുഖ്യമന്ത്രിയുടെ ഓഫീസുമായോ മുഖ്യമന്ത്രിയുമായോ യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ENGLISH NEWS SUMMARY: Chief Minister Pinarayi Vijayan’s office has said that the news being spread by some media outlets regarding the inauguration of 62 completed roads in the state, including 12 smart roads, is nonsense.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News