മൊബൈല്‍ കമ്പനിയുടെ ആദ്യ കാര്‍; സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്‍ ഷവോമിയുടെ എസ് യു 7!

സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം ചൈനയില്‍ അവതരിപ്പിച്ചു. എസ് യു 7 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇത് ഒരു ഇലക്ട്രിക് സെഡാനാണ്. ഷവോമി SU7-ന്റെ രണ്ട് പതിപ്പുകളും കമ്പനി പ്രദര്‍ശിപ്പിച്ചു. ഷവോമി എസ്‌യു7 സെഡാന്‍ ചൈനയില്‍ വില്‍പ്പന ലൈസന്‍സിനായും കമ്പനി അപേക്ഷിച്ചു. ഈ ആപ്ലിക്കേഷനോടൊപ്പം, തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറിന്റെ ചില ചിത്രങ്ങളും കമ്പനി പങ്കുവെച്ചിട്ടുണ്ട്. പുതിയ ഷവോമി എസ്‌യു7 ബീജിംഗ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി ഹോള്‍ഡിംഗ് കമ്പനി ലിമിറ്റഡ് നിര്‍മ്മിക്കും.

read also:രാത്രിയില്‍ കുരുമുളകിട്ട വെള്ളം കുടിച്ചുനോക്കൂ; അത്ഭുതം അനുഭവിച്ചറിയൂ

MS11 എന്ന രഹസ്യനാമത്തില്‍ മുമ്പ് അറിയപ്പെട്ടിരുന്ന ഷവോമി SU7, 4,997 mm നീളവും 1,963 mm വീതിയും 1,455 mm ഉയരവും അളക്കുന്ന ഒരു ഇലക്ട്രിക് സെഡാനാണ്. കൂടാതെ, 3,000 mm ആണ് SUV7 -ന്റെ വീല്‍ബേസ്. യഥാക്രമം 245/45 R19, 245/40 R20 സെക്ഷന്‍ ടയറുകറുകള്‍ ഫിറ്റ് ചെയ്യുന്ന 19 ഇഞ്ച്, 20 ഇഞ്ച് എന്നീ രണ്ട് വീല്‍ ഓപ്ഷനുകളില്‍ ഷവോമിയുടെ ഇവി ലഭ്യമാകും.

ഷവോമി SU7 -ന്റെ ലോ സ്‌പെക്ക് മോഡലിന് മണിക്കൂറില്‍ 210 കിലോമീറ്ററാണ് പരമാവധി വേഗത. ഇതിനു വിപരീതമായി, ഹൈ സ്‌പെസിഫിക്കേഷന്‍ മോഡലുകള്‍ക്ക് മണിക്കൂറില്‍ 265 കിലോമീറ്റര്‍ ടോപ്പ് സ്പീഡ് കൈവരിക്കാന്‍ കഴിയും. കൂടുതല്‍ താങ്ങാനാവുന്ന ലോ സ്‌പെക്ക് മോഡലിനുള്ള ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് (LFP) ബാറ്ററി പായ്ക്ക് BYD ആണ് വിതരണം ചെയ്യുന്നത്.

read also:രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റമായാലോ?

അതേസമയം വില കൂടിയ ഹൈ സ്‌പെക്ക് ഓപ്ഷനില്‍ CATL നിര്‍മ്മിക്കുന്ന NMC പായ്ക്ക് ഫീച്ചര്‍ ചെയ്യുന്നു. എന്നിരുന്നാലും, ഈ ബാറ്ററി പാക്കുകളുടെ റേഞ്ചിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡിന് പിന്നില്‍ സ്ഥാപിച്ചിട്ടുള്ള LIDAR സിസ്റ്റമാണ് ഷവോമി SU7 -ന്റെ ഒരു പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News