
ഇന്ത്യയിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഡിജിറ്റൽ വൽക്കരണത്തിനനുസരിച്ച് നമ്മളും വളരേണ്ടത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ കൈയിലിരിക്കുന്ന ഈ സ്മാർട്ട് ഫേണിലൂടെ ഒരുപാട് കാര്യങ്ങൾ വളരെ വേഗത്തിൽ ചെയ്യാൻ കഴിയും. പ്രത്യേകിച്ചും സർക്കാർ സേവനങ്ങൾക്ക് ഉപയോഗിക്കാവുന്ന വിവിധ ആപ്പുകൾ നിലവിവുണ്ട്.
ഡിജി ലോക്കർ (DigiLocker) ആപ്പ് വഴി ഫയലുകൾ എല്ലാം കൈയിൽ സൂക്ഷിക്കുന്നതിന്പകരം ഡിജി ലോക്കറിലൂടെ പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് സർട്ടിഫിക്കറ്റുകൾ എന്നിവ സൂക്ഷിക്കാൻ ഈ ആപ്പ് സഹായിക്കും. യാത്ര ചെയ്യുമ്പോൾ അത്യവശ്യത്തിന് രേഖകൾ കാണിക്കാൻ ഈ ഉപകാരപ്പെടും.
അടുത്തതായി എം പരിവാഹൻ ( mParivahan) ആപ്പ് ആണ്, വാഹന രജിസ്ട്രേഷന്റെയും, ഡ്രൈവിങ് ലൈസൻസിന്റെയും ഡിജിറ്റൽ കോപ്പിൽ ഈ ആപ്പിൽ സൂക്ഷിക്കാം. പ്രതീക്ഷിക്കാതെ വാഹന പരിശോധന വന്നാൽ വേഗം മൊബൈലെടുത്ത് വേണ്ട രേഖകൾ കാണിച്ചാൽ മതിയല്ലോ.
ഉംമാംഗ് (UMANG) ആണ് മറ്റൊരു ആപ്പ്, ബില്ലുകൾ അടയ്ക്കുന്നതിനാണ് ഈ അപ്പ് സഹായകരമാകുന്നത്. വൈദ്യുതി ബില്ലുകൾ മുതൽ പെൻഷൻ, പാസ്പോർട്ട് ആപ്ലിക്കേഷൻ വരെ ഇതിൽ ചെയ്യാൻ കഴിയും.
മൊബൈൽ നമ്പർ, യുപിഐ ഐഡി എന്നിവ ഉപയോഗിച്ച് വേഗത്തിൽ പണം അയക്കാനും സ്വീകരിക്കാനും കഴിയും. ആധാർ ആപ്പിലൂടെ ക്യൂആർ കോഡ് സ്കാനിങ്, ബയോമെട്രിക് ലോക്കിങ്, ഓഫ്ലെൻ ഇ-കെവൈസി, എന്നീ സേവനങ്ങൾ ലഭ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

