കാബിനിൽ നിന്ന് പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

air india

ക്യാബിനിൽ നിന്ന് പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി.

മുംബൈയിൽനിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. എന്നാൽ യാത്രക്കാർക്ക് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധം വിമാനം സുരക്ഷിതമായി മുംബൈയിൽ തിരിച്ചിറക്കിയതായും യാത്രക്കാർക്കു മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും എയർ ഇന്ത്യയുടെ അധികാരികൾ അറിയിച്ചു.

ALSO READ: ആർ എസ് എസ് നിലപാടുകൾ തെറ്റാണ്, ഭരണഘടനയുടെ ഉളളിലേക്ക് കടന്നുചെല്ലുന്നവർക്ക് മാത്രമേ ഇത് മനസ്സിലാകൂ: പി ഡി ടി ആചാരി

എഐ 639 വിമാനം ശനി രാത്രി 11:50നാണ് പറന്നുയർന്നത്. 45 മിനിറ്റ് നേരം പറന്നതിനു ശേഷം സാങ്കേതിക തകരാർ കാരണം വിമാനം മുംബൈയിലേക്ക് തിരികെ പോകുകയാണെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാൾ പറഞ്ഞു. രാത്രി 12:47 ഓടെ വിമാനം നിലത്തിറക്കുകയായിരുന്നു. സംഭവം കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാൻ ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നൽകിയെന്നും അധികൃതർ വ്യക്തമാക്കി.

ALSO READ: അഹമ്മാദാബാദ് വിമാനദുരന്തം: ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ കേന്ദ്രസർക്കാർ തടഞ്ഞതായി റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News