
ചിരി ചിരിയോ… ചിരിച്ച് കളിച്ച് നടക്കുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ.. അവര്‍ക്ക് ഒരു സമ്മര്‍ദവുമില്ല, സന്ദേഹവുമില്ല.. ജീവിതം ഇങ്ങനൊക്കെയങ്ങ് പോകണം എന്നേയുള്ളു.. പക്ഷേ ജീവിതം അത്ര നിസാരമല്ല.. എല്ലാ സാഹചര്യങ്ങളെയും നേരിടണം.. സധൈര്യം.. ഒരു ചിരിയോടെ… ഭൂലോകത്തില്‍ മനുഷ്യന് മാത്രമുള്ള ഒരു കഴിവ്… ചിരിക്കാന്‍.. പുഞ്ചിരിക്കാന്‍… പൊട്ടിച്ചിരിക്കാന്‍.
മനസുതുറന്ന് ചിരിക്കുന്നത് മനസിനും ശരീരത്തിനും ഹൃദയത്തിനും ബെസ്റ്റാണെന്ന് പറയുകയാണ് ഒരു ജപ്പാന്‍ പഠനം. അതായത് ചിരിയൊരു മരുന്നു കൂടിയാണെന്ന് സാരം. ശരീരത്തിലുണ്ടാകുന്ന ഫീല്‍ ഗുഡ് ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍, ചിരിക്കുമ്പോഴാണ് ഉണ്ടാകുന്നത്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാന്‍ അനുവദിക്കുന്നുവെന്ന് അതോടെ സമ്മര്‍ദം കുറയും. ഹൃദയത്തിന്റെ പ്രവര്‍ത്തനം ഇതോടെ സുഗമമാവുകയും ചെയ്യും.
ALSO READ: കോൺഗ്രസിനെ തള്ളി ശശി തരൂർ; നരേന്ദ്രമോദിയുടെ ദൗത്യവുമായി തരൂര്‍ വീണ്ടും വിദേശത്തേക്ക്
ജപ്പാനിലെ യമഗാത സര്‍വകലാശാല പഠനം ഇത് വ്യക്തമാക്കുന്നുണ്ട്. ആവര്‍ത്തിച്ച് ചിരിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല ആയുസും വര്‍ധിപ്പിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇതിനായി തെരഞ്ഞെടുത്ത നാല്‍പത് വയസിന് താഴെയുള്ള 17152 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. പഠനത്തില്‍ കൂടുതല്‍ ചിരിക്കുന്നവരുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ കുറിച്ചും വ്യക്തമായ ധാരണ ലഭിച്ചു.
അഡ്രിനാലിനും നോര്‍ അഡ്രിനാലിനുമൊക്കെ രക്തത്തിന്റെ സമ്മര്‍ദം വര്‍ധിപ്പിക്കുമ്പോള്‍, മനസ് തുറന്ന് ചിരിക്കുന്നവരില്‍ ഇതിന്റെ അളവ് കുറവായിരിക്കും. ഇതിന്റെ ഫലമായി പ്രമേഹം, അമിത രക്തസമ്മര്‍ദം എന്നിവ മാറി നില്‍ക്കും.
ചിരിക്കുമ്പോള്‍ തലച്ചോറില്‍ ഡോപ്പമിന്‍ കൂടുകയും ഏകാഗ്രതയുണ്ടാവുകയും ചെയ്യും. ഇനി എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണിന്റെ അളവ് കൂടുന്നതിനാല്‍ നീര്‍ക്കെട്ട് ഉണ്ടാവുകയില്ല. അപ്പോള്‍ മനസ് തുറന്നങ്ങ് ചിരിച്ചോളു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here