വിമാനത്തിൽ പുകവലിച്ചു; മലയാളിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്

അബുദാബിയിൽനിന്ന് മുംബൈയിലേക്ക് വരുന്ന വിമാനത്തിൽ പുകവലിച്ച കുറ്റത്തിന് മലയാളിയെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. 27-കാരനായ മലപ്പുറം സ്വദേശിയായ ശരത് പുറക്കലാണ് അറസ്റ്റിലായത്. വിമാനം പറന്നുയർന്ന ഉടൻതന്നെ ശരത് ശുചിമുറിയിൽക്കയറി പുകവലിക്കുകയായിരുന്നു. ഇതേത്തുടർന്ന് വിമാനത്തിലെ സുരക്ഷാ അലാറം മുഴങ്ങിയതോടെയാണ് വിമാനജീവനക്കാരെത്തി കൈയ്യോടെ പിടിച്ചത്. വാതിലിൽ കുറേനേരം തട്ടിയെങ്കിലും ഏറെ സമയത്തിനുശേഷമാണ് ഇയാൾ വാതിൽ തുറന്നത്.

ALSO READ: വയനാടിന് കൈത്താങ്ങാകാൻ ഇസ്രയേലി യുവാവ് മലയാളി സുഹൃത്തിന് മൂന്ന് ലക്ഷം രൂപ അയച്ചുനൽകി

തുടർന്ന് ഇയാളുടെ പക്കലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റർ വിമാനജീവനക്കാർ പിടിച്ചെടുത്തു. വിമാനത്തിൽനിന്ന് കണ്ടെടുത്ത സിഗരറ്റ് കുറ്റിയും പൊലീസിന് കൈമാറി. സഹർ പൊലീസാണ് വിമാനത്താവളത്തിലെത്തി ശരത്തിനെ കസ്റ്റഡിയിലെടുത്തത്. വിമാനത്തിനകത്ത് പുകവലിച്ചതിനെത്തുടർന്ന് ഇതിന് മുൻപും മലയാളികൾ അടക്കം പലരും മുംബൈ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിനുശേഷം ഇത് എട്ടാമത്തെ സംഭവമാണ്.

ALSO READ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള കർഷകസംഘം ഒരുകോടി നൽകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News