ഇന്‍ഡിഗോ വിമാനത്തിലെ ടോയ്‌ലറ്റില്‍ വെച്ച് പുകവലിച്ചു; യുവാവ് അറസ്റ്റില്‍

ഇന്‍ഡിഗോ വിമാനത്തിലെ ടോയ്‌ലറ്റില്‍ വച്ച് പുകവലിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അസമില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ 6E 716 ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് പുകവലിച്ചതിന് ഷെഹാരി ചൗധരി എന്നയാളാണ് പിടിയിലായതെന്ന് എയര്‍പോര്‍ട്ട് പൊലീസ് അറിയിച്ചു.

വിമാനം പറക്കുന്നതിനിടെയായിരുന്നു ഇയാള്‍ പുകവലിച്ചത്. ടോയ്‌ലറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ വിമാന ജീനക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. വിമാനം ഇറങ്ങിയ ഉടനെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു.സംഭവത്തില്‍ അന്വേഷണം അരംഭിച്ചതായി എയര്‍പോര്‍ട്ട് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here