സ്മൃതിപരുത്തിക്കാടിന് ഐക്യദാർഢ്യവുമായി എത്തിയത് സൈബർ ആക്രമണത്തിൻ്റെ മൊത്തക്കച്ചവടക്കാരായ വെൽഫെയർ പാർട്ടിയുടെ വനിതാ വിഭാഗം

smrithi paruthikkad jamate islami

സ്ത്രീകൾക്കെതിരേയും മതേതര നിലപാടുകൾ ഉയർത്തുന്നവർക്കെതിരേയും ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നടത്തുന്നവരിൽ ഒരു വിഭാ​ഗം ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാ‌ർട്ടിയുമൊക്കെയാണ്. എന്നാൽ സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഇവർ. വയനാട് ദുരന്ത ബാധിതരെ അപമാനിച്ച സ്മൃതി പരുത്തിക്കാടനെ വിമർശിച്ച് ജനങ്ങൾ രം​ഗത്തെത്തിയതിൽ സ്മൃതിക്ക് ഐക്യദാർഢ്യവുമായി എത്തിയിരിക്കുകയാണ് ഇക്കൂട്ടർ.

വെൽഫെയർ പാർട്ടിയുടെ വനിതാ സംഘടനയായ വിമൻ ജസ്റ്റിസ് മൂവ്മെന്റാണ് ഐക്യദാർഢ്യവുമായി എത്തിയിരിക്കുന്നത്. ഇക്കൂട്ടരുടെ സൈബർ ആക്രമണം നേരിട്ടിരുന്നത് കേരളത്തിൽ നിരവധി പേരാണ്. അത് പറഞ്ഞു കൊണ്ട് നിരവധി പേർ രം​ഗത്ത് വരുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരുപാട് വർഷമായി ജമാഅത്തെയുടേയും അനുബന്ധ സംഘടനകളുടേയും സൈബർ ആക്രമണം നേരിടുന്ന ശ്രീജാ നെയ്യാറ്റിൻകരയും അവരുടെ അനുഭവങ്ങൾ പങ്കു വച്ച് രം​ഗത്ത് വന്നിരുന്നു. അങ്ങവെ നിരവധി ഉദാഹരണങ്ങളാണ് ഇതിനുള്ളത്.

Also read:‘ക‍ഴിഞ്ഞ തവണ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കരുതി വകുപ്പ് വരെ തിരിച്ചിരുന്നു, കാറിന്റെ കാര്യത്തിൽ മാത്രമാണ് സംശയമുണ്ടായിരുന്നത്’; വി ശിവൻകുട്ടി

ഇവർ നടത്തുന്ന സൈബർ ആക്രമണത്തിൽ ഇത്തരം സംഘടനകളുടെ ജില്ലാ നേതാക്കളടക്കം ഉണ്ടെന്നതാണ് മറ്റൊരു കാര്യം. ആ ജമാഅത്തെ ഇസ്ലാമിയുടെ കൂടാരത്തിൽ ഉള്ളവരാണ് ഇപ്പോൾ സൈബർ ആക്രമണങ്ങളെപ്പറ്റി പറയുന്നതെന്നതും വൈരുദ്ധ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News