
ഐ സി സിയുടെ വനിതാ ഏകദിന ബാറ്റിങ് റാങ്കിങില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 2019 ന് ശേഷം ഇതാദ്യമായാണ് മന്ദാന (727 റേറ്റിങ് പോയിന്റ്) ഒന്നാം സ്ഥാനത്ത് എത്തുന്നത്. 17 റേറ്റിങ് പോയിന്റ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ് (717) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ടിന്റെ നാറ്റ് സ്‌കൈവര്‍-ബ്രണ്ടും രണ്ടാം സ്ഥാനത്താണ്.
കഴിഞ്ഞ മാസത്തെ ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 51ഉം ആതിഥേയരായ ശ്രീലങ്കക്കെതിരെ ഫൈനലില്‍ 116ഉം റണ്‍സ് മന്ദാന നേടിയിരുന്നു, ഇവ അവസാനം കളിച്ച രണ്ട് ഏകദിന മത്സരങ്ങളാണ്. ഈ വർഷം അഞ്ച് ഏകദിന മത്സരങ്ങളില്‍ നിന്ന് വോള്‍വാര്‍ഡ് ശരാശരി 28.20 ഉം ഉയര്‍ന്ന സ്‌കോർ 43ഉം ആണ് നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളില്‍ അവര്‍ 27 ഉം 28 ഉം റണ്‍സ് ആണ് നേടിയത്.
Read Also: സഹിക്കാന്‍ വയ്യേ, എന്തൊരു ചൂട്; അമേരിക്കന്‍ കാലാവസ്ഥയില്‍ പരാതിയുമായി ക്ലബ് ഫുട്‌ബോള്‍ താരങ്ങള്‍
ഇംഗ്ലണ്ടിന്റെ ആമി ജോണ്‍സും ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറിയും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടി. അതേസമയം, ആദ്യ പത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരം മന്ദാനയാണ്. ജെമിമ റോഡ്രിഗസും ഹര്‍മന്‍പ്രീത് കൗറും യഥാക്രമം 15 ഉം 16 ഉം സ്ഥാനങ്ങളിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here