കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കോടിയോളം രൂപ വില മതിക്കുന്ന മൂന്ന് കിലോയോളം സ്വര്‍ണം പിടികൂടി. മൂന്ന് വ്യത്യസ്ത കേസുകളിലായി കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് സ്വര്‍ണം പിടികൂടിയത്. ഞായറാഴ്ച രാത്രിയാണ് ആദ്യസംഭവം.

ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് ഷെരീഫില്‍ (34) നിന്നും 1061 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം അടങ്ങിയ നാല് ക്യാപ്‌സൂളുകള്‍ പിടിച്ചെടുത്തു.

തിങ്കളാഴ്ച രാവിലെ ജിദ്ദയില്‍ നിന്നും ഇന്‍ഡിഗോ എയര്‍ ലൈന്‍സ് വിമാനത്തിലെത്തിയ മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ സഫ്വാനില്‍ (35) നിന്നും 1159 ഗ്രാം സ്വര്‍ണവും പിടികൂടി.

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നുമെത്തിയ പാലക്കാട് സ്വദേശി അലിയില്‍ നിന്നും എണ്‍പതു ലക്ഷം രൂപ വില മതിക്കുന്ന 1173 ഗ്രാം സ്വര്‍ണവും പിടികൂടി. നാല് ക്യാപ്‌സൂളുകളായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച രീതിയിലാണ് സ്വര്‍ണം കണ്ടെടുത്തത്..

സഫ്വാന് ടിക്കറ്റടക്കം 50000 രൂപയും ഷെരീഫിന് 80000 രൂപയുമാണ് കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്തിരുന്നുവെന്ന് കസ്റ്റംസ് ഇദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here