
പാലക്കാട് അംഗനവാടി ടീച്ചർക്ക് പാമ്പ് കടിയേറ്റു. കോരഞ്ചിറ അംഗനവാടി ടീച്ചർ വിശാലക്കാണ് കടിയേറ്റത്. അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെയാണ് കടിയേറ്റത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. അതേ സമയം ഇന്ന് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ കേസ് ആണിത്.
ALSO READ; കായംകുളത്ത് 15കാരിക്ക് പാമ്പ് കടിയേറ്റു; ആന്റി വെനം നൽകി
കായംകുളത്ത് 15 വയസുള്ള പെൺകുട്ടിക്ക് പാമ്പ് കടിയേറ്റു. കായംകുളം എരുവ സ്വദേശിനിയായ വിദ്യാർഥിനിക്കാണ് പാമ്പുകടിയേറ്റത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. കുട്ടിയെ ഉടൻ തന്നെ കായംകുളം ആശുപത്രിയിലെത്തിച്ച് ആന്റി വെനം നൽകി. 5 ഡോസ് നൽകിയതിന് ശേഷം കുട്ടിയെ നൂറനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ വിദ്യാർഥിനി ഐസിയുവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

