ഭീമൻ പെരുമ്പാമ്പിനെ പിടികൂടി റോഷിനി; തിരുവനന്തപുരത്ത് പെരുമ്പാമ്പ് ശല്യം രൂക്ഷമാകുന്നു; വീഡിയോ

കാട്ടാക്കട ഉഴമലയ്ക്കൽ പരുത്തിക്കുഴിയിൽ റോഡിൽ നിന്നും സമീപ പുരയിടത്തിലേക്ക് കയറിയ 12 അടി നീളവും 25 കിലോയോളം വരുന്ന പെരുമ്പാമ്പിനെ വനംവകുപ്പിൻ്റെ ആർ ആർ ടി അംഗം റോഷിനി ജി എസ് പിടികൂടി.

ALSO READ:കേരളീയം; 25 സെമിനാറുകൾ,120 പ്രഭാഷകർ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി എം ബി രാജേഷ്

അതേസമയം തിരുവനന്തപുരത്തെ ജനവാസ കേന്ദ്രങ്ങളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷമാകുകയാണ്. പത്തോളം പെരുമ്പാമ്പുകളെയാണ് രണ്ടാഴ്‌ചയ്‌ക്കിടെ വനം വകുപ്പ് പിടികൂടിയത്.തുടർച്ചയായ മഴ മൂലം വെള്ളക്കെട്ട് ഒഴിയാത്ത ജനവാസ കേന്ദ്രങ്ങളിൽ പാമ്പ് ശല്യം രൂക്ഷമായി വരികയാണ്. നെയ്യാറിലും കരമനയാറിലും മലവെള്ളം ഇറങ്ങിയ സാഹചര്യത്തിൽ കൂടിയാണ് ഇവിടെങ്ങളിൽ പെരുമ്പാമ്പ് ശല്യം കൂടിയത്.

ALSO READ:പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം; 2 ഇതര സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് വെള്ളനാട് നിന്നും കുളപ്പടയിൽ നിന്നും രണ്ട് പെരുമ്പാമ്പുകളെയാണ് പിടികൂടിയത്. ആ പാമ്പുകളെ പിടികൂടിയത് പരുത്തിപ്പള്ളി റേഞ്ചിലെ ആർ ആർ ടി റോഷ്നിയാണ്.

പരുത്തിപ്പള്ളി, റേഞ്ച് ഓഫീസിലെ ബിറ്റ് ഫോറസ്റ്റ് ഓഫീസറും വനംവകുപ്പിന്‍റെ ആർ ആർ ടി അംഗവും സ്നേക്ക് ക്യാച്ചറുമാണ് റോഷ്നി. മുൻപും റോഷിനി നിരവധി പാമ്പുകളെ അതിസാഹസികമായി പിടികൂടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here