
ചേർത്തല: എസ് എൻ ഡി പി യോഗത്തിനും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എതിരെ നടക്കുന്ന വ്യക്തിഹത്യാ ശ്രമങ്ങളെയും പ്രകോപനപരമായ അധിക്ഷേപങ്ങളും അവസാനിപ്പിക്കാൻ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന് എസ് എൻ ഡി പി യോഗം കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപെട്ടു. ഇടുക്കിയിലും തൊടുപുഴയിലും വർഗീയ ശക്തികൾ ഇറക്കിവിടുന്ന വിദ്വേഷ പ്രചരണങ്ങളെയും ഭീഷണികളെയും യോഗം അപലപിച്ചു.
മതവെറിയും കൊലവിളി രാഷ്ട്രീയവും കൊണ്ട് സമൂഹത്തെ ഭീതിയിലാക്കാമെന്ന ധാരണയുടെ കാലം കഴിഞ്ഞു. യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശന്റെ കോലം കത്തിക്കുന്നതും വ്യക്തിപരമായ അധിക്ഷേപിക്കുന്നതും സമുദായത്തോടുള്ള അവഹേളനമാണെന്നും കൗൺസിൽ വിലയിരുത്തി. ഇത്തരം നീക്കങ്ങൾക്കും ഭരണകൂടം മൗനാനുവാദം നൽകിയാൽ സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.
ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക നീതി, സമത്വം, സാമൂഹിക ഐക്യം എന്നീ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എസ്.എൻ.ഡി.പി. യോഗം കൗൺസിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

