‘സൂംബ ഡാൻസിന് നേരെയുള്ള എതിർപ്പുകൾ ബാലിശം’; സൂംബ ഡാൻസിനെ അനുകൂലിച്ച് എസ്എൻഡിപി പ്രമേയം

സൂംബ ഡാൻസിനെതിരായുള്ള എതിർപ്പുകൾ ബാലിശമാണെന്ന് എസ്എൻഡിപി യോഗം. സൂംബ ഡാൻസിനെ അനുകൂലിച്ച് എസ്എൻഡിപി പ്രമേയം പാസ്സാക്കി.

മതമൗലിക വാദികളുടെ ഇത്തരം നിലപാടുകൾ മുസ്ലിം ജനവിഭാഗത്തെ സമൂഹത്തിനുമുന്നിൽ പരിഹാസ്യരാക്കുന്നുവെന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും മതത്തെ കെട്ടിയെഴുന്നള്ളിക്കുന്നത് മാനുഷികമല്ലെന്നും വിവരദോഷികളായ പുരോഹിതരുടെ തിട്ടൂരങ്ങൾക്ക് മുസ്ലിം ജനത നിന്നു കൊടുക്കരുതെന്നും എസ്എൻഡിപി യോഗം. സംസ്ഥാന നേതൃയോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

ALSO READ: സൂമ്പ: സ്കൂളിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണ്: വി ശിവൻകുട്ടി

സൂമ്പ നൃത്തത്തെ വ്യായാമ മുറയായി കണ്ടാൽ മതിയെന്നും മത വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ നിന്നു പിൻമാറണമെന്നും സർക്കാർ തീരുമാനം നടപ്പാക്കണമെന്നും യോഗത്തിൽ പറഞ്ഞു.

ALSO READ: “സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായി; ആളുകൾ വരുന്നത് വിശ്വാസ്യത കൊണ്ട് “; മന്ത്രി വീണാ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News