ഇരയ്ക്ക് പിന്നാലെ ചെങ്കുത്തായ മലനിരകളില്‍ നിന്നും താഴേക്ക് ചാടി ഹിമപ്പുലി; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ചെങ്കുത്തായ മലനിരയുടെ മുകളില്‍ നിന്നും ഇരയെ വേട്ടയാടിപ്പിടിക്കാനായി നീങ്ങുന്ന  ഹിമപ്പുലിയുടെ ദൃശ്യങ്ങളാണ് . ചെങ്കുത്തായ മലഞ്ചെരുവിലൂടെ ശരവേഗത്തില്‍ പായുന്ന ഹിമപ്പുലിയുടെ വീഡിയോ എല്ലാവരിലും അമ്പരപ്പുണ്ടാക്കും.

മലമുകളില്‍ നിന്നും വേഗത്തില്‍ പാഞ്ഞു വരുന്ന പുലിയെ കണ്ട് ഇര ജീവനും കൊണ്ട് ഓടുന്ന ഇരയേയും നമുക്ക് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. സാകേത് ബഡോള ഐഎഫ്എസ് ആണ് ട്വിറ്ററില്‍ ദൃശ്യം പങ്കുവെച്ചത്.

ഓട്ടത്തിനിടെ നിലതെറ്റി മലഞ്ചെരുവില്‍ നിന്ന് ഇര താഴേക്ക് പതിക്കുന്നതും പിന്നാലെ ഹിമപ്പുലിയും താഴേക്ക് കുതിക്കുന്നതും ഒടുവില്‍ ഹിമപ്പുലി ഇരയെ പിടികൂടുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News