പുഴുങ്ങിത്തരുന്നതെല്ലാം ഒരുമടിയും കൂടാതെ എടുക്കരുത്; സ്റ്റാലിനെപ്പറ്റി സ്നൈഡറുടെ കണക്കുകൾ നോക്കുമ്പോൾ സത്യം എന്തെന്ന് പരിശോധിക്കേണ്ടേ മുഖ്യാ…

stalin writings

തിമോത്തി സ്നൈഡർ ലോകത്തിന് പരിചയമുള്ള എഴുത്തുകാരനാണ്. എന്നാൽ ആ എഴുത്തുകളിൽ എല്ലാം സത്യമായിരുന്നോ? ആ എഴുതിക്കൂട്ടിയ കള്ളങ്ങൾ പലതും കോട്ട് ചെയ്യുന്ന ഒരു വിഭാ​ഗത്തെ പലപ്പോഴും കാണാൻ സാധിക്കുമായിരുന്നു. കഴിഞ്ഞ ദിവസം കേരള നിയമ സഭയിലും ഇത് കണ്ടു. മുഖ്യമന്ത്രി വി ഡി സതീശനും സ്റ്റാലിനെക്കുറിച്ചും സോവിയറ്റ് യൂണിയനെപ്പറ്റിയും നിരന്തരം പറഞ്ഞ ശീലിച്ച അബദ്ധങ്ങൾ പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് ഇതിനെ വ്യക്തമായി ഖണ്ഡിക്കുകയും സത്യാവസ്ഥ പറയുന്നുമുണ്ട്. ആർ എസ് എസ് നാളുകളായി പറയുന്ന കള്ളങ്ങളായിരുന്നു ആ ദിവസം വി ഡി സതീശനിൽ നിന്നും പുറത്ത് വന്നത്. ഇതിന് വ്യക്തമായ മറുപടി സമൂഹമാധ്യമങ്ങളും നൽകുന്നുണ്ട്.

അത്തരത്തിൽ മാധ്യമപ്രവർത്തകനായ  ഉല്ലേഖ് എൻ പി ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്നിഡറിൻ്റെ കണക്കുകൾ പ്രകാരം സ്റ്റാലിൻ കൊന്നൊടുക്കി എന്ന് പറയുന്ന മനുഷ്യർ നിരവധിയാണ്. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ യുദ്ധത്തിൽ മരിച്ച ജനവും മിന്നലേറ്റ് മരിച്ചവരും നാസി അനുകൂലികൾ കാലപുരിക്കയച്ചവരും ജർമൻ സൈന്യം കൊന്നവരും വയറിളക്കി മരിച്ചവരും വസൂരി വന്നു മരിച്ചവരും ജനിക്കാത്തതു കൊണ്ട് മരിച്ചു എന്ന് കണക്കാക്കപ്പെട്ടവരും എല്ലാം സ്റ്റാലിന്റെ കണക്കിലായാൽ പോലും ആ കണക്കുകളൊന്നും ശരിയാകില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. സ്റ്റാലിനെപ്പറ്റിയുള്ള കള്ളങ്ങളാണ് ഇവിടെയൊക്കെ പ്രചരിക്കുന്നത്. വ്യക്തമായ മുതലാളിത്ത താത്പര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അത്.

Also read: മുഖ്യമന്ത്രിയുടെ അബദ്ധ ചരിത്രധാരണ: നാവിക കലാപവും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

Timothy Snyder എഴുതിക്കൂട്ടിയ സ്റ്റാലിൻ കള്ളങ്ങൾ ഛർദ്ദിച്ചുകൊണ്ട് പലരും രംഗപ്രവേശനം ചെയ്തിട്ടുണ്ട്. ഇതൊക്കെ കാണുമ്പോൾ ഓർമ വരുന്നത് മറ്റൊന്നാണ്.പാകിസ്ഥാനിൽ നിന്ന് വിഭജനസമയത്ത് ഇന്ത്യയിലേക്ക് വന്ന പലരും പറയുന്ന ഒരു കഥയുണ്ട്. അവിടെ പെഷാവറിൽ അല്ലെങ്കിൽ ലാഹോറിൽ ഞങ്ങൾക്ക് ഒരു കോട്ടി ഉണ്ടായിരുന്നു. ശരി! ഇവരുടെയെല്ലാം കഥ കെട്ടുകഴിഞ്ഞാൽ തോന്നും പാകിസ്ഥാനിൽ മുഴുവൻ കോട്ടികളാണ് എന്ന്.
അതുപോലെയാണ് സ്റ്റാലിൻ കൊന്നൊടുക്കി എന്ന് പറയുന്ന മനുഷ്യർ. സ്നൈഡറുടെ കണക്ക് വെച്ച് നോക്കിയാൽ സ്റ്റാലിൻ മരിക്കുമ്പോൾ സോവിയറ്റ് യൂണിയൻ മുഴുവൻ ഒരു പ്രേതനഗരം ആയിരിക്കണമായിരുന്നു. യുദ്ധത്തിൽ മരിച്ച ജനവും മിന്നലേറ്റ് മരിച്ചവരും നാസി അനുകൂലികൾ കാലപുരിക്കയച്ചവരും ജർമൻ സൈന്യം കൊന്നവരും വയറിളക്കി മരിച്ചവരും വസൂരി വന്നു മരിച്ചവരും ജനിക്കാത്തതു കൊണ്ട് മരിച്ചു എന്ന് കണക്കാക്കപ്പെട്ടവരും എല്ലാം സ്റ്റാലിന്റെ കണക്കിലായാൽ പോലും കണക്ക് തെറ്റുന്നല്ലോ തിരുമേനി! നോർമാൻഡി ലാൻഡിംഗ്സ്, ജനറൽ പാറ്റൺ, വിയറ്റ്നാം യോദ്ധാക്കൾ എന്നിവരെല്ലാം ഹോളിവുഡ് വഴി പലരുടെയും മനസിലുണ്ട്. അമേരിക്ക പുഴുങ്ങിതരുന്നതെല്ലാം ഒരു മടിയുമില്ലാത്ത അണ്ണാക്കിലൂടെ ഇറക്കുന്ന സ്വഭാവം ചിലരിൽ കൂടിവരികയാണ്. സ്വയം എടുത്താൽ മതി എന്ന് തോന്നുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News