
ശോഭാ സുരേന്ദ്രൻ ബിജെപിയിലെ ഗുണ്ടാ നേതാവ്, ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമെന്ന ആരോപണവുമായി ബിന്ദു വിനയകുമാർ. ശോഭാ സുരേന്ദ്രന് എതിരെ പരാതി ഉന്നയിച്ചതിന് ബിന്ദു വിനയകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
കഴിഞ്ഞ മുപ്പത് വർഷമായി എന്റെ പണവും സമയവുമെല്ലാം ഞാൻ ഈ പാർട്ടിയ്ക്ക് വേണ്ടി മാറ്റി വച്ചു, എന്നാൽ ആരോപണം ഉന്നയിച്ചു എന്ന ഒറ്റക്കാരണം മുൻനിർത്തി അവരെന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. പരാതി നൽകിയിട്ടില്ലെന്നാണ് ഇപ്പോൾ പാർട്ടി നേതൃത്വത്തിന്റെ വാദമെന്ന് ബിന്ദു വിനയകുമാർ കൈരളി ന്യൂസിനോട് പറഞ്ഞു.
പരാതിയെക്കുറിച്ച് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രൻ തന്നെ വിളിച്ച് വളരെ അസഭ്യമായ ഭാഷയിൽ ഭീഷണിപ്പെടുത്തിയതെന്ന് ബിന്ദു വിനയകുമാർ പറഞ്ഞു. താൻ വിചാരിച്ചാൽ ബിന്ദു വിനയകുമാറിനെ പുറത്താക്കാൻ കഴിയുമെന്നും അക്ഷരാർത്ഥത്തിൽ അത് തന്നെയാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നും ബിന്ദു വിനയകുമാർ വ്യക്തമാക്കുന്നു. ‘ഇത്തരം പ്രവർത്തികൾ നടപ്പിലാക്കാൻ കഴിവുള്ള ഗുണ്ടാ നേതാവാണ് ശോഭാ സുരേന്ദ്രൻ, ഇത് പുറത്തു വിട്ടിരുന്നില്ലെങ്കിൽ അവർ എന്നെ അപായപ്പെടുത്തിയേനെ ‘ ബിന്ദു വിനയകുമാറിന്റെ വാക്കുകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

