‘ബിജെപി എന്റെ പാർട്ടി’ ,ട്രൗസർ ഇട്ട് കളിക്കുന്ന കുട്ടികളെ എനിക്കെതിരെ ഉപയോഗിക്കുന്നു; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ

തന്നെ ഒറ്റപ്പെടുത്താനുള്ള പാർട്ടിയിലെ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ബിജെപിയിൽ നിന്നും തന്നെ പുറത്താക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അതിനുളള വെളളം വാങ്ങിവയ്ക്കണമെന്ന് ശോഭ സുരേന്ദ്രൻ പരസ്യമായി തുറന്നടിച്ചു.

ഇത് തന്റെ കൂടി പാര്‍ട്ടിയാണെന്നും മുന്നോട്ടുള്ള വഴിയില്‍ ആരെങ്കിലും തടസ്സം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാമെന്നും ശോഭാ സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. തനിക്ക് അവസരം നല്‍കുന്നതിനെ ചൊല്ലി ബിജെപിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന തര്‍ക്കത്തേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ശോഭ.

Also Read: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവെക്കണം; സി പി ഐ എം പൊളിറ്റ് ബ്യൂറോ

‘ഇത് എന്റെ കൂടി പാര്‍ട്ടിയാണ്. അല്ലെന്ന് വരുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ആ വെള്ളം വാങ്ങിവെച്ചേക്കണം. ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തോടാണ് എനിക്ക് പ്രതിബദ്ധത. അതുമായാണ് മുന്നോട്ട് പോകുന്നത്. ആ വഴിയില്‍ ആരെങ്കിലും തടസം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാം’, ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

‘ദേശീയ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ കേരളത്തില്‍ എത്തിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ഞാന്‍. അത് തുടരുകയും ചെയ്യും. ഇനി ഞാൻ റോഡിലാണ്, ബൂത്തുതല പ്രവര്‍ത്തകരോടൊപ്പമാണ്, നമുക്ക് കാണാമല്ലോ’, ശോഭ പറഞ്ഞു.

അതേസമയം, ഒരിടവേളയ്ക്ക് ശേഷം പാർട്ടി വേദികളിലും പൊതു പരിപാടികളിലും സജീവമാകുകയാണ് ശോഭ സുരേന്ദ്രൻ. അനൗദ്യോഗിക വിലക്കിനിടെയാണ് കോഴിക്കോട് രണ്ടാമത്തെ പരിപാടിയിൽ പങ്കെടുക്കുന്നത്. വെളളയിൽ മത്സ്യത്തൊഴിലാളികളുടെ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ശോഭ സുരേന്ദ്രനെ, തടയണമെന്ന് ഒരുവിഭാഗം പ്രവർത്തകർ ശക്തമായി വാദിച്ചിരുന്നു. പാർട്ടി നേതൃത്വത്തിനെതിരെ നിലപാടെടുക്കുന്ന ശോഭ സുരേന്ദ്രനെ പരിപാടിയിൽ പങ്കെടുപ്പിക്കരുതെന്ന് ബിജെപി വാട്സാപ് ഗ്രൂപ്പുകളിൽ ശക്തമായി ആവശ്യമുയർന്നു. എന്നാൽ ഏതിർപ്പുകൾ അവഗണിച്ച് ശോഭ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു, ഔദ്യോഗിക പക്ഷത്തിനെതിരെ രൂക്ഷമായ പ്രതികരണം.

Also Read: ശസ്ത്രക്രിയക്ക് മുൻപ് നേരിൽ കാണണം; നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ആഗ്രഹം സാധിച്ച് മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News