വരന്റേയും വധുവിന്റേയും തലകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; കരഞ്ഞുകൊണ്ട് വീട്ടില്‍ കയറി വധു; പാലക്കാട്ടെ ‘ആചാരത്തി’നെതിരെ വ്യാപക വിമര്‍ശനം

വിവാഹത്തിന് പലതരത്തിലുള്ള ആചാരങ്ങളും ചടങ്ങുകളും കണ്ടിട്ടുണ്ട്. അത്തരത്തില്‍ പാലക്കാട് നടന്ന ഒരു വിവാഹത്തിന് പിന്നാലെ നടന്ന വ്യത്യസ്തമായ ആചാരമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. വരന്റെ വീട്ടില്‍ കയറുന്നതിന് മുന്‍പ് വരന്റേയും വധുവിന്റേയും തലകള്‍ കൂട്ടിയിടിക്കുന്നതാണ് വീഡിയോയില്‍. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Also Read- നടന്‍ ധ്രുവന്റെ കാല്‍ മുറിച്ചുമാറ്റി; ദാരുണ സംഭവം ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്‍പ്

പാലക്കാട് പല്ലശ്ശന സ്വദേശികളാണ് യുവതിയും യുവാവും. വിവാഹത്തിന് ശേഷം വരന്റെ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പാണ് സംഭവം. വരന്റെ മാതാവ് ഇരുവരേയും വീട്ടിലേക്ക് ആനയിക്കുന്നതിനിടെ പിന്നില്‍ നിന്നയാള്‍ വരന്റേയും വധുവിന്റേയും തലകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവമായതുകൊണ്ടുതന്നെ വധുവിന് തല കാര്യമായി വേദനിച്ചു. വേദനയോടെ വീടിനുള്ളിലേക്ക് കയറിപോകുന്ന വധുവിനെ വീഡിയോയില്‍ കാണാം.

Also read- വേദനയില്‍ നിന്ന് പോരാടും, ഞാന്‍ തിരിച്ചുവരും: പൃഥ്വിരാജ്

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ‘ആചാര’ത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ‘പെണ്‍കുട്ടി കരഞ്ഞുകൊണ്ട് മാത്രമേ ഭര്‍ത്താവിന്റെ വീട്ടില്‍ കയറാന്‍ പാടുള്ളുവത്രേ’, ‘എന്തൊരു പ്രാകൃതമായ ചടങ്ങുകള്‍’ തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. അതേസമയം, മുന്‍പും ഇത്തരത്തിലുള്ള സംഭവം പാലക്കാട് നടന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News