
മുൻ എംഎൽഎ കണ്ണൻ എൻഡിഎഫിനെതിരെ നിയമസഭയിൽ നടത്തിയ പ്രസംഗം മുസ്ലിങ്ങൾക്കെതിരെയാക്കി ചിത്രീകരിച്ചതിന് പിന്നാലെ മീഡിയ വൺ മാനേജിംഗ് എഡിറ്ററും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവുമായ സി ദാവൂദിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞ ദിവസം മീഡിയ വൺ ചാനലിൽ സി ദാവൂദിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയാണിപ്പോൾ വൻ പ്രതിഷേധങ്ങൾക്കിടയാക്കിയിരിക്കുന്നത്. വസ്തുതകളെ വളച്ചൊടിച്ച് പച്ചയ്ക്ക് മതവർഗീയത പറയാൻ ഒരുമടിയും ദാവൂദിനും കൂട്ടർക്കും ഇല്ല എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം മുൻ എംഎൽഎ കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ച് നടത്തിയ ചർച്ച. ഇതിനെതിരെയാണ് കൃത്യമായ തെളിവുകൾ നിരത്തി സോഷ്യൽ മീഡിയയിൽ ആളുകൾ രംഗത്തെത്തിയിരിക്കുന്നത്.
ദാവൂദ് എന്ന ക്ലിനിക്കൽ വർഗ്ഗീയ പ്രൊപ്പഗണ്ട മേയ്ക്കറുടെ വർഗ്ഗീയ മാനിപ്പുലേഷൻ എന്നാണ് ഈ പരാമർശങ്ങൾക്കെതിരെ റിയാസ് പഴഞ്ഞി ഫേസ്ബുക്കിൽ കുറിച്ചത്.
ഒരിക്കലും മലപ്പുറം ജില്ലയിലെ കച്ചവടക്കാർ ക്രിസ്മസ് നക്ഷത്രങ്ങളും കറുത്ത മുണ്ടും വിൽക്കുന്നില്ലെന്ന് കണ്ണൻ നിയമസഭയിൽ പറഞ്ഞിട്ടില്ല. എൻഡിഎഫ് എന്ന സംഘടന അത്തരം വാദങ്ങൾ ഉണ്ടാക്കി നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ഇത് ഹിന്ദുത്വ വർഗ്ഗീയ സംഘടനകൾ മുതലെടുക്കുന്നുവെന്നുമാണ് കണ്ണൻ പറഞ്ഞതെന്ന് വ്യക്തമാണ്. എന്നാൽ “MLA, മലപ്പുറം ജില്ലയിൽ ക്രിസ്തുമസ് നക്ഷത്രങ്ങൾ വിൽക്കാൻ കഴിയുന്ന അന്തരീക്ഷമില്ല എന്നും ശബരിമലക്ക് പോവുന്നവർക്കുള്ള കറുത്ത മുണ്ട് വിൽക്കാൻ സമ്മതിക്കുന്നില്ല എന്നുമാണ് പറഞ്ഞതെന്ന് ദാവൂദ് വളച്ചൊടിക്കുകയായിരുന്നു എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. NDF എന്ന സംഘടന എന്നത് മനപ്പൂർവ്വം മറച്ചു പിടിച്ചുകൊണ്ട് മലപ്പുറം എന്ന ദേശനാമം മാത്രം പറയുന്നതിലൂടെ തന്റെ വർഗ്ഗീയ പ്രോപ്പഗണ്ടയാണ് ദാവൂദ് തുറന്നുകാട്ടുന്നതെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. അതോടൊപ്പം ദാവൂദ് മനഃപൂർവ്വം പറയാതെ വിട്ട NDF എന്ന് വ്യക്തമായി രേഖപ്പെടുത്തിയ അന്നത്തെ നിയമസഭയിലെ സബ്മിഷനും പോസ്റ്റിനോടൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റ് താഴെ വിശദമായി വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

