‘ഇത് മര്യാദകേടാണ്, ഇത് ഹൈദരാബാദി സംസ്‌കാരമല്ല’; ഹൈദരാബാദ് ലുലു മാളിലെ ഷോപ്പിംഗിനെതിരെ സോഷ്യല്‍ മീഡിയ

ഹൈദരാബാദ് കുക്കട്ട്പള്ളിയില്‍ സെപ്തംബര്‍ 27നാണ് ലുലു മാള്‍ ആന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. അഞ്ചു ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 300 കോടി രൂപ ചെലവില്‍ നിര്‍മിച്ച മാളിലേക്ക് ആദ്യദിവസം തന്നെ ആളുകളുടെ തള്ളിക്കയറ്റമായിരുന്നു. ഇപ്പോളിതാ മര്യാദയില്ലാതെ ഷോപ്പിങ്ങിനിറങ്ങിയ ഉപയോക്താക്കള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക രോഷം ഉയരുകയാണ്.

Also Read: ഓൺലൈൻ ക്ലാസ്സിനിടയിൽ തല്ല്; അധ്യാപകനെ ചെരുപ്പൂരി അടിച്ച് വിദ്യാർത്ഥി

മാളിലെ ലഘുഭക്ഷണങ്ങള്‍ കഴിക്കുകയും ബില്ലടയ്ക്കാതെ കടന്നു കളയുകയും ചെയ്ത ചിലര്‍ക്കെതിരെയാണ് ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘ഇത് ഹൈദരാബാദി സംസ്‌കാരമല്ല, നാടിന് നാണക്കേടാണ്’ എന്ന കമന്റുകളുമായി നിരവധി പേര്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചു. ഇതിന്റെ വീഡിയോകള്‍ എക്സിലും ഇന്‍സ്റ്റഗ്രാമിലും വൈറലായതിനൊപ്പം ചര്‍ച്ചയ്ക്കും വഴിവച്ചു. ‘സോറി, നാണക്കേട്, ഇതല്ല ഹൈദരാബാദ്, ഇതല്ല ഹൈദരാബാദി സംസ്‌കാരം’ എന്നാണ് മുസമ്മില്‍ ഖാന്‍ എന്ന യൂസര്‍ പ്രതികരിച്ചത്.

Also Read: ‘സ്ത്രീകള്‍ക്ക് എന്തിനാണ് കൂടുതല്‍ പ്രിവിലേജ് ‘ വിവാദ വീഡിയോയുമായി ഷിയാസ് കരീം

സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ കിരണ്‍ സാഹൂ തന്റെ പേജായ ഫുഡ്ഹുഡില്‍ പങ്കുവച്ച വീഡിയോ 24 മണിക്കൂറിനകം രണ്ടു ദശലക്ഷം പേരാണ് കണ്ടത്. ‘ഇത് മര്യാദകേടാണ്, നമുക്കിത് നിര്‍ത്താം’ എന്ന തലക്കെട്ടോടെയാണ് ഇവര്‍ വീഡിയോ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News