ദുവയുമായി ജോലിക്കെത്തി മേയർ ആര്യ രാജേന്ദ്രൻ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവിനും കഴിഞ്ഞ മാസമായിരുന്നു പെണ്‍‌കുഞ്ഞ് ജനിച്ചത്. ദുവ ദേവ് എന്ന് പേരിട്ട കുഞ്ഞിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഒരു മാസത്തോളം മാത്രം പ്രായമുള്ള കുഞ്ഞുമായി ജോലികളില്‍ ഏര്‍പ്പെടുന്ന മേയര്‍ ആര്യ രാജേന്ദ്രന്‍റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ALSO READ:പീഡന പരാതി ഉയർന്നതിനു പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ച് ഷിയാസ് കരീം

ജോലിയിലുള്ള മേയറുടെ ആത്മാർത്ഥതയാണ് ഇതെന്നും കുഞ്ഞുമായി തന്‍റെ ചുമതലകളില്‍ ഏര്‍പ്പെടുന്ന ആര്യയ്ക്ക് അഭിനന്ദനം എന്നുമാണ് പോസ്റ്റുകൾ പങ്കുവെച്ച് ആളുകൾ കുറിക്കുന്നത്.

2022 സെപ്തംബറിലായിരുന്നു ഇവരുടെയും വിവാഹം. തുടക്കം മുതലേ ഇടത് യുവനേതാക്കളായ ആര്യയുടെയും സച്ചിന്റെയും വിവാഹ വാർത്തകൾ ശ്രെദ്ധ നേടിയിരുന്നു. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അം​ഗമാണ് സച്ചിൻ. ഓൾ സെയിന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസ്സിലാണ് ആര്യ മേയറാകുന്നത്. ആർഭാടങ്ങൾ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്.

ALSO READ:നിപ; കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം സെപ്റ്റംബർ 18ന് ജില്ലയിലെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News