
യുഡിഎഫിന്റെ ഇരുണ്ടകാലം മറച്ചുവച്ച് രാഹുൽഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ പൊള്ളയായ പ്രഖ്യാപനങ്ങൾ പിന്നാലെ യുഡിഎഫ് കാലഘട്ടത്തിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ. യു.ഡി.എഫ് കാലത്ത് 18 മാസത്തോളം ക്ഷേമ പെൻഷനുകൾ മുടങ്ങിയപ്പോൾ, അധികാരത്തിൽ വന്ന പിണറായി സർക്കാർ ആ കുടിശ്ശിക തീർത്തുനൽകിയെന്നും 600 രൂപയായിരുന്ന പെൻഷൻ ഘട്ടംഘട്ടമായി ഉയർത്തിയെന്നും സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 6000 രൂപയുടെ ‘ന്യായ്’ പദ്ധതി പ്രഖ്യാപിച്ച രാഹുൽ ഗാന്ധി, ഇപ്പോൾ അത് 3000 രൂപയായി കുറച്ചത് പ്രഖ്യാപനങ്ങളിലെ പൊള്ളത്തരമാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നു.
യു.ഡി.എഫ് കാലത്ത് 18 മാസത്തോളം ക്ഷേമ പെൻഷനുകൾ മുടങ്ങിയപ്പോൾ, അധികാരത്തിൽ വന്ന പിണറായി സർക്കാർ ആ കുടിശ്ശിക തീർത്തുനൽകിയെന്നും 600 രൂപയായിരുന്ന പെൻഷൻ ഘട്ടംഘട്ടമായി 1600 രൂപയാക്കി ഉയർത്തിയെന്നും ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 6000 രൂപയുടെ ‘ന്യായ്’ പദ്ധതി പ്രഖ്യാപിച്ച രാഹുൽ ഗാന്ധി, ഇപ്പോൾ അത് 3000 രൂപയായി കുറച്ചത് പ്രഖ്യാപനങ്ങളിലെ പൊള്ളത്തരമാണ് വ്യക്തമാക്കുന്നതെന്നും അവർ പരിഹസിക്കുന്നു.
ALSO READ : ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമം; മാനാഞ്ചിറ റീച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനത്തെയും സോഷ്യൽ മീഡിയ പൊളിച്ചടുക്കുന്നുണ്ട്. കർണാടകയിൽ ഈ പദ്ധതി നടപ്പിലാക്കിയതോടെ അവിടുത്തെ ട്രാൻസ്പോർട്ട് കോർപറേഷൻ തകർച്ചയിലായെന്നും, ആ നഷ്ടം നികത്താൻ മറ്റു യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയെന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നുണ്ട്. യു.ഡി.എഫ് കാലത്തെ കെ.എസ്.ആർ.ടി.സിയുടെ ദയനീയാവസ്ഥയെക്കുറിച്ച് അന്നത്തെ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് തന്നെ മുൻപ് നടത്തിയ വെളിപ്പെടുത്തലുകളും ഈ ചർച്ചകൾക്ക് ആയുധമാകുന്നുണ്ട്.
ALSO READ : സഹകരണരംഗത്തെ വിശ്വാസ്യത വർധിപ്പിക്കാനായോ? കൈരളി ന്യൂസ് പബ്ലിക് ഓഡിറ്റിൽ മന്ത്രി വിഎൻ വാസവൻ പറയുന്നു
അഴിമതിയുടെ കാര്യത്തിലും വികസന പദ്ധതികളുടെ പൂർത്തീകരണത്തിലും ഇരു മുന്നണികളും തമ്മിലുള്ള താരതമ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ബാർ കോഴ മുതൽ പാലാരിവട്ടം പാലം വരെയുള്ള അഴിമതിക്കേസുകളിൽ യു.ഡി.എഫ് സർക്കാരിലെ എട്ട് മന്ത്രിമാർ പ്രതികളായ ചരിത്രം അവർ ഓർമ്മിപ്പിക്കുന്നു. യു.ഡി.എഫ് കാലത്ത് പാതിവഴിയിൽ നിലച്ചുപോയ തീരദേശ പാത, ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, ഇടമൺ-കൊച്ചി പവർ ഹൈവേ തുടങ്ങിയ വൻകിട പദ്ധതികൾ പിണറായി സർക്കാർ യാഥാർത്ഥ്യമാക്കിയത് വികസന നായകന്റെ പ്രതിച്ഛായ ഉയർത്താൻ എൽ.ഡി.എഫ് ഉപയോഗിക്കുന്നു. കൂടാതെ വിഴിഞ്ഞം പദ്ധതിയുടേയും ലൈഫ് മിഷൻ ഭവനപദ്ധതിയുടേയും പുരോഗതി ചൂണ്ടിക്കാട്ടി യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുകയാണ് സോഷ്യൽ മീഡിയ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

